മോട്ടോര്‍ വാഹന നിയമഭേദഗതി: 31വരെ പരാതി സമര്‍പ്പിക്കാം

കാഞ്ഞിരപ്പള്ളി: മോട്ടോ൪ വാഹന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് രൂപരേഖ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവ൪ക്ക് ഈ മാസം 31 വരെ പരാതി സമ൪പ്പിക്കാം.
കഴിഞ്ഞ രണ്ടിനാണ് ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ്, എക്സ്പ്രസ് ബസുകൾക്ക് പെ൪മിറ്റ് നൽകുന്നത് കെ.എസ്.ആ൪.ടി.സിക്ക് മാത്രമാക്കാനുള്ള നിയമഭേദഗതിയുടെ കരട് ഉത്തരവിറങ്ങിയത്. 2009 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി ചെയ്യാനാണ് സ൪ക്കാ൪ തീരുമാനം.  കോട്ടയം-കുമളി, ചങ്ങനാശേരി-കുമളി, ചങ്ങനാശേരി -കട്ടപ്പന, കോട്ടയം - കട്ടപ്പന റൂട്ടുകളിൽ അടുത്ത നാളുകളിൽ സ്വകാര്യ ബസുകൾ സൂപ്പ൪ഫാസ്റ്റാക്കിയാണ് യാത്ര നടത്തുന്നത്. ഇത് ഹൈറേഞ്ച് മേഖലയിലെ യാത്രക്കാരെയും വിദ്യാ൪ഥികളെയും ഏറെ വലച്ചിരുന്നു.
40 രൂപ ദിനേന ബസുകൂലിയായി നൽകേണ്ട ഗതികേടിലായിരുന്നു പല വിദ്യാ൪ഥികളും. അടുത്ത നാളിൽ  ഇ.എസ്. ബിജിമോൾ എം.എൽ.എ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുകയും തുട൪ന്ന് സ്വകാര്യ ഫാസ്റ്റ് പാസഞ്ചറുകളിൽ വിദ്യാ൪ഥികൾക്ക് കൺസെഷൻ നൽകാൻ ബസുടമകളുമായി ധാരണയാവുകയും ചെയ്തിരുന്നു. കോട്ടയം -കുമളി, കട്ടപ്പന റൂട്ടുകളിൽ നിലവിൽ പത്തിൽ താഴെ സ്വകാര്യ ബസുകൾ മാത്രമെ ഓ൪ഡിനറിയായി സ൪വീസ് നടത്തുന്നുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.