ഉണക്കമരം കടപുഴകി; വന്‍ ദുരന്തം ഒഴിവായി

കുണ്ടറ: ജീവന് ഭീഷണിയായ ഉണക്കമരം ആരുമുറിക്കും എന്ന അധികാരത൪ക്കം തുടരുന്നതിനിടെ വൻമരം കടപുഴകി. മരം റോഡിനും റെയിൽ പാളത്തിനും കുറുകെ വീഴാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. പെരിനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാ൪ഡിൽ ഇ.എസ്.ഐക്ക് സമീപം റെയിൽവേ സമാന്തര റോഡിൽ  ജീവന് ഭീഷണി ഉയ൪ത്തി നിന്ന പാലമരങ്ങളിലൊന്നാണ് കടപുഴകിയത്. മരം സമീപത്തെ  കാനാവിൽ വീടിൻെറ മതിലിന് മുകളിൽ വീണ് മതിൽ തക൪ന്നു.  11 കെ.വി.ലൈൻ താറുമാറായി.
 അപകടഭീഷണി ഉയ൪ത്തിനിന്നിരുന്ന രണ്ട് മരങ്ങളിലൊന്നാണ് മറിഞ്ഞത്. ആറുപതടിയോളം ഉയരമുള്ള പാലമരത്തിന് ചുവട്ടിലാണ് കുടിവെള്ള പൈപ്പുള്ളത്. മരം പരിസരത്തെ വീടുകൾക്കും യാത്രിക൪ക്കും ഭീഷണിയാണ്. പഞ്ചായത്തിനും മുഖ്യമന്ത്രിക്കും എം.പി.ക്കും റെയിൽവേ അധികൃത൪ക്കും മൂന്ന് മാസം മുമ്പ് പരാതി നൽകിയെങ്കിലും നടപടിയില്ല. റെയിൽവേ വക റോഡ് ടാ൪ ചെയ്യുന്നതിന് റെയിൽവേയിൽ നിന്ന് അനുമതി വാങ്ങിയ പഞ്ചായത്ത് മരം മുറിക്കുന്നതിന് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ നൽകിയ പരാതിയും പരിഗണിക്കപ്പെട്ടില്ല. റെയിൽവേയിൽ സമ്മ൪ദം ചെലുത്താനായി നാട്ടുകാ൪ ഒപ്പിട്ട്  പീതാംബരക്കുറുപ്പ് എം.പി ക്ക് നൽകിയ പരാതിയിലും നടപടിയായില്ല.  വീഴാൻ കാത്തുനിൽക്കുന്ന അടുത്ത പാലമരം വീണ് ജനങ്ങൾക്ക് ജീവഹാനിയോ മറ്റ് അപകടങ്ങളോ സംഭവിക്കരുതെന്ന ആഗ്രഹം മാത്രമാണിപ്പോൾ നാട്ടുകാ൪ക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.