അണ്ടത്തോട്: മണൽ മാഫിയക്കെതിരെ പ്രതികരിച്ച മത്സ്യത്തൊഴിലാളിയുടെ വീട് ഗുണ്ട് വെച്ച് തക൪ക്കാൻ ശ്രമിച്ചതായി പരാതി.
മന്ദലാംകുന്ന് ബീച്ചിൽ ജി.എഫ്.യു.പി സ്കൂളിന് സമീപം ഇബ്രാഹിമിൻെറകത്ത് അഹമ്മദുണ്ണി എന്ന അമ്മുണ്ണിയുടെ വീടിൻെറ ഉമ്മറത്താണ് കടലാസിൽ പൊതിഞ്ഞ നിലയിൽ ഉഗ്രസ്ഫോടനശേഷിയുള്ള ഗുണ്ട് വെച്ചത്. വ്യാഴാഴ്ച പുല൪ച്ചെ മൂന്നരയോടെ മത്സ്യബന്ധനത്തിന് പുറത്തിറങ്ങിയപ്പോഴാണ് തിരിനീട്ടി അറ്റംകത്തിച്ച നിലയിൽ ഗുണ്ട് കിടക്കുന്നത് അഹമ്മദുണ്ണിയുടെ ശ്രദ്ധയിൽ പെട്ടത്.
പുറത്തേക്ക് നീട്ടിയ തിരിയുടെ അറ്റത്ത് നിന്ന് പട൪ന്നുവന്ന തീ പാതി വഴിയിൽ അണഞ്ഞതാണ് ഗുണ്ട് പൊട്ടാതെ വൻ ദുരന്തമൊഴിവായത്. പ്രദേശത്തെ മണൽ മാഫിയ തീരത്ത് നിന്ന് മണലെടുക്കുന്നതിനെ അഹമ്മദുണ്ണി ചോദ്യം ചെയ്തതിനെത്തുട൪ന്ന് ത൪ക്കമുണ്ടായിരുന്നു.
ഇതിൻെറ വൈരാഗ്യമാണ് ഗുണ്ട് വെച്ച് വീട് തക൪ക്കാൻ കാരണമെന്ന് അഹമ്മുണ്ണി ആരോപിച്ചു. വടക്കേക്കാട് അഡീഷനൽ എസ്.ഐ നാരായണൻ സംഭവസ്ഥലം സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.