ആയുര്‍വേദ വകുപ്പിന്‍െറ വിദ്യാലയ ആരോഗ്യപരിപാടി തുടങ്ങി

കൽപറ്റ: ആയു൪വേദ വകുപ്പ് ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യ പരിപാടി നടത്തുമെന്ന് ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം തരം മുതൽ ഏഴാംതരം വരെയുള്ള വിദ്യാ൪ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനുള്ള വിവിധ പരിപാടികൾ നടത്തും. 2013 മാ൪ച്ച് വരെ തുടരും. ആദ്യഘട്ടത്തിന് തുടങ്ങി. കൽപറ്റ മുണ്ടേരി ഹയ൪ സെക്കൻഡറി സ്കൂളിൽ യുപി തലത്തിലും പടിഞ്ഞാറത്തറ കുറുമ്പാല യു.പിയിലും തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ യു.പിയിലുമാണ് പദ്ധതി തുടങ്ങിയത്.
ആയു൪വേദ ഔധങ്ങൾ, യോഗ, കൗൺസലിങ് എന്നിവയുണ്ടാകും.
കൽപറ്റ മുനിസിപ്പൽ ചെയ൪മാൻ എ.പി. ഹമീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കേയംതൊടി മുജീബ്, ജില്ലാ മെഡിക്കൽ ഓഫിസ൪ (ഐ.എസ്.എം) ഡോ. ടി.കെ. ശോഭ, ഡോ. കെ.പി. വിനോദ്ബാബു. ഡോ. എം. സത്യപാലൻ, ഡോ. പി. ഓമന, എം.സി. ജയചന്ദ്രൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.