കാപ്പി കര്‍ഷക കടാശ്വാസം; അപേക്ഷാ തീയതി നീട്ടി

കൽപറ്റ: കോഫി ബോ൪ഡ് മുഖേന കാപ്പി ക൪ഷക൪ക്കുള്ള കടാശ്വാസ പദ്ധതിയുടെ അപേക്ഷ ആഗസ്റ്റ ്31 വരെ നീട്ടി. കാപ്പി ക൪ഷക൪ എടുത്തതും, ഇതിന് മുമ്പ് ആനുകൂല്യങ്ങൾ ലഭിക്കാത്തതും, 30.6.2009ന് ബാങ്കിൽനിൽപ്പുള്ളതുമായ വായ്പകളാണ് പരിഗണിക്കുക. കാപ്പി ക൪ഷക൪ നികുതി രശീതി, ഇലക്ഷൻ ഐഡൻറിറ്റി കാ൪ഡ്, പാൻകാ൪ഡ് സഹിതം വായ്പയെടുത്ത ജില്ലാ സഹ. ബാങ്ക് ശാഖകളിലും പ്രാഥമിക സഹ. ബാങ്കുകളിലും ആഗസ്റ്റ് 20നകം അപേക്ഷ നൽകണം.
ഇതുസംബന്ധിച്ച് ചേ൪ന്ന യോഗത്തിൽ വയനാട് ജില്ലാ സഹ. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ.വി. പോക്ക൪ ഹാജി അധ്യക്ഷത വഹിച്ചു. കോഫി ബോ൪ഡ് അംഗം പ്രഫ. കെ.പി. തോമസ്, വയനാട് ജില്ലാ സഹ. സംഘം ജോ. രജിസ്ട്രാ൪ കെ. നാരായണൻ, ജില്ലാ ബാങ്ക് ഡെ. ജന. മാനേജ൪മാരായ കെ.വി. ദിനേശൻ, എം. പുഷ്കരാക്ഷൻ, എം.പി. ഷിബു, പ്രാഥമിക സഹ. ബാങ്ക് പ്രതിനിധികളായ അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യൻ, പി. കുഞ്ഞിക്കണ്ണൻ, കെ. സുരേഷ് മാസ്റ്റ൪, പി.എം. ദേവസ്യ, പി.വി. തോമസ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.