മരുന്നുകുപ്പിയില്‍ പുഴുവും ഉറുമ്പും

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ ഷോപ്പിൽനിന്ന് വാങ്ങിയ മരുന്നിൽ പുഴുവും ഉറുമ്പും. മെഡിക്കൽ കോളജ് സ്വദേശി പ്രഭീഷ് മെഡിക്കൽ കോളജ് ജങ്ഷനിലെ ഓപൺ മെഡിസിൻ ഷോപ്പിൽനിന്ന് വാങ്ങിയ ‘ഫെറോമിറ’ എന്ന 107 ബാച്ചിലുള്ള അയേൺ ടോണിക്കിലാണ് പുഴുക്കളും ഉറുമ്പുകളും കണ്ടത്. ഇതേ തുട൪ന്ന് മരുന്ന് തിരിച്ചേൽപിക്കാനെത്തിയപ്പോൾ കടയുടമ നിഷേധിച്ചത് അൽപനേരം ബഹളത്തിനിടയാക്കി.
ബില്ല് കാണിച്ചതിനെ തുട൪ന്നാണ് അംഗീകരിച്ചത്. പ്രഭീഷിൻെറ പരാതിയിൽ ഡ്രഗ് ഇൻറലിജൻറ്സ്  വിഭാഗം വൈകീട്ടോടെ കടയിലും മൊത്ത വിതരണ കേന്ദ്രത്തിലും പരിശോധന നടത്തി. ഇതേ ബാച്ചിലുള്ള പൊട്ടിക്കാത്ത കുപ്പികൾ കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് ഡ്രഗ് ഇൻറലിജൻറ്സ് അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.