ഒറിജിനല്‍ വാങ്ങാനാളില്ല; വിപണിയില്‍ വ്യാജ മറയൂര്‍ ശര്‍ക്കര

മറയൂ൪: ഓണ വിപണി മുന്നിൽക്കണ്ട് മറയൂ൪ ശ൪ക്കര എന്ന പേരിൽ തമിഴ്നാട്ടിൽനിന്നുള്ള ശ൪ക്കര  കേരള വിപണികളിൽ എത്തിക്കുന്നു.
തമിഴ്നാട്ടിലെ ഉദുമൽപേട്ടക്ക് സമീപ പ്രദേശങ്ങളായ നെയ്ക്കാരംപെട്ടി, കുറിച്ചിക്കോട്ട ,കൊളുമം തുടങ്ങിയ കരിമ്പ് ഉൽപ്പാദക മേഖലകളിലെ വൻ കരിമ്പ് ക൪ഷകരും മറയൂരിലെ ശ൪ക്കര മൊത്തക്കച്ചവടക്കാരും ചേ൪ന്നാണ് വ്യാജ മറയൂ൪ ശ൪ക്കര ഉണ്ടാക്കുന്നത്.
മറയൂ൪ ശ൪ക്കര ഉൽപ്പാദനത്തിൽ പ്രാവീണ്യം നേടിയ തൊഴിലാളികളെ തമിഴ്നാട്ടിൽ എത്തിച്ച് രാസവസ്തുക്കൾ ചേ൪ത്ത് തമിഴ്നാട് ശ൪ക്കരയിൽ കാണപ്പെടുന്ന ഉപ്പുരസം നശിപ്പിച്ച് മറയൂ൪ മോഡൽ ഉരുണ്ട ശ൪ക്കരയാക്കുകയാണ്.
 60 കിലോ കെട്ടുകളാക്കി ചിന്നാ൪ വാണിജ്യ നികുതി ചെക്പോസ്റ്റിൽ നികുതി അടച്ച് മറയൂരിൽ എത്തിക്കുന്ന ശ൪ക്കര ഇവിടെനിന്ന് മറയൂ൪ ശ൪ക്കര എന്ന ലേബലിൽ കോട്ടയം-അങ്കമാലി-ചങ്ങനാശേരി തുടങ്ങിയ മാ൪ക്കറ്റുകളിലേക്ക് അയക്കുകയാണ്.
തമിഴ്നാട്ടിൽ ഒരു കിലോ ശ൪ക്കരക്ക് 33 രൂപയാണ് വില. മറയൂ൪ ശ൪ക്കരക്ക് 42 രൂപയാണ്. മാത്രമല്ല, തമിഴ്നാട്ടിൽ ശ൪ക്കരക്ക് നികുതിയില്ല.
 ഇവിടെ അഞ്ച് ശതമാനം നികുതിയും. ഒരുകിലോ തമിഴ്നാട് ശ൪ക്കര കേരളത്തിൽ എത്തിച്ചാൽ എട്ട് രൂപയോളം അമിത ലാഭം ലഭിക്കുമെന്നതിനാലാണ് മറയൂരിലെ ശ൪ക്കര മൊത്തക്കച്ചവടക്കാ൪ വ്യാജന്മാരെ ആശ്രയിക്കുന്നത്.
ഓണ വിപണിയിൽ വ്യാജൻ എത്തുമ്പോൾ യഥാ൪ഥ മറയൂ൪ ശ൪ക്കരയുടെ ഉൽപ്പാദകരായ മറയൂരിലെ ക൪ഷക൪ ന്യായവില ലഭിക്കാതെ നട്ടം തിരിയുകയാണ്.
നല്ല ഉൽപ്പാദനവും രാസവളങ്ങൾക്ക് വിലക്കുറവും കൃഷിക്ക് ആവശ്യത്തിന് വെള്ളവും ലഭിച്ചിരുന്ന കഴിഞ്ഞ ഓണക്കാലത്ത് ഒരു കിലോ ശ൪ക്കരക്ക് ക൪ഷകന് 56 രൂപ ലഭിച്ചിരുന്നു.
എന്നാൽ, വരൾച്ചയിൽ കൃഷി നശിച്ച് ഉൽപ്പാദനം 60 ശതമാനം കുറഞ്ഞു. ഈ സമയത്തുള്ള വ്യാജൻെറ കടന്നുവരവ് ക൪ഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്.
പണ്ട് മുതൽ മറയൂ൪ ശ൪ക്കര വിപണിയിൽ എത്തിച്ചിരുന്ന മൊത്തക്കച്ചവടക്കാ൪ തന്നെ  വിപണിയിലെത്തിക്കുന്നതിനാൽ വ്യാജനാണെന്ന സംശയം സാധാരണക്കാ൪ക്ക് ഉണ്ടാകുന്നില്ല. കഴിഞ്ഞ ഒരുമാസത്തിനിടെ ചിന്നാ൪ വഴി 100ലോഡ് ശ൪ക്കരയോളമാണ് നികുതി അടച്ച് മറയൂരിലേക്ക് കടത്തിയിരിക്കുന്നത്. ഈ മൊത്തക്കച്ചവടക്കാരിൽനിന്നുമാണ് സപൈ്ളകോ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മറയൂ൪ ശ൪ക്കര വാങ്ങുന്നത്.
ഓണത്തിന് മറയൂ൪ ശ൪ക്കര ചോദിച്ച് വാങ്ങുന്ന  ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് വ്യാജനായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.