കുടിവെള്ളത്തില്‍ മാലിന്യം കലര്‍ത്തിയതായി പരാതി

വടശേരിക്കര: കുടിവെള്ളത്തിൽ മാലിന്യം കല൪ത്തിയതായി പരാതി. വടശേരിക്കര കുടിവെള്ള പദ്ധതിയുടെ പേഴുംപാറ ജലസംഭരണിയിൽ ബുധനാഴ്ച വൈകുന്നേരം നാട്ടുകാ൪ നടത്തിയ പരിശോധനയിലാണ് മാലിന്യം കല൪ത്തിയതായി കണ്ടെത്തിയത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്രീസോ ഓയിലോ ആണെന്നാണ് പ്രാഥമിക നിഗമനം. ജലവകുപ്പും ആരോഗ്യവകുപ്പും പരിശോധനക്കായി വെള്ളത്തിൻെറ സാമ്പിൾ ശേഖരിച്ചു.
ശുചീകരണത്തിനായി ടാങ്കിലെ വെള്ളം നീക്കം ചെയ്തതോടെ വടശേരിക്കര, പേഴുംപാറ, അരീക്കക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള വിതരണം മുടങ്ങി.  ജലവകുപ്പിൻെറ പരാതിയെ തുട൪ന്ന് പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.