പത്തനംതിട്ട: ഇന്ത്യയെ ലോകത്തിൻെറ നേതൃപദവിയിലെത്തിക്കാൻ യുവാക്കൾ യത്നിക്കണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രസാങ്കേതികരംഗത്തും ഉൽപ്പാദന വിപണന മേഖലകളിലും മാത്രമല്ല, ലോക രാജ്യങ്ങൾക്ക് സമാധാനത്തിൻെറ നൂതന പാതകൾ കാട്ടിക്കൊടുക്കുന്നതിലും ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്ന കാലഘട്ടമാണിത്.
രാജ്യസേവനത്തിനായി ധനവും മാനവും അ൪പ്പിച്ച സ്വാതന്ത്ര്യ സമര ഭടന്മാരുടെയും ദേശീയ പ്രസ്ഥാന സാരഥികളുടെയും സേവന തൽപ്പരതയും അ൪പ്പണ ബോധവും മാതൃകയാക്കണമെന്നും മന്ത്രി തിരുവഞ്ചൂ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.