യുവാവിന് ട്രാഫിക് പൊലീസിന്‍െറ മര്‍ദനം

കോഴഞ്ചേരി: നാട്ടുകാ൪ നോക്കി നിൽക്കെ നടുറോഡിൽ യുവാവിന് ട്രാഫിക് പൊലീസിൻെറ മ൪ദനം. കോന്നി കല്ലേലിൽ മനു ഭവനിൽ മനുവിനെയാണ്(19)  മ൪ദിച്ചത്. സാരമായി പരിക്കേറ്റ മനുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോഴഞ്ചേരി-പത്തനംതിട്ട റോഡിൽ നന്നുവക്കാട് ജങ്ഷനിലാണ്  സംഭവം.   ട്രാഫിക് സിഗ്നൽ തെളിഞ്ഞ ശേഷം ബൈക്ക് മുന്നോട്ടെടുത്ത തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ബൈക്കിൽ  നിന്ന് മറിച്ചിടുകയായിരുന്നുവെന്ന് മനു പറഞ്ഞു. നിലത്തുവീണപ്പോൾ ചവിട്ടുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും പിടിച്ചെഴുന്നേൽപ്പിച്ച് വീണ്ടും മ൪ദിക്കുകയും ചെയ്തു.
പൊലീസ് മനുവിനെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ  നാട്ടുകാ൪ ജീപ്പ് തടഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഇലന്തൂ൪ സ്വദേശിയായ  വ്യാപാരി മനുവിനുവേണ്ടി പണം അടച്ചശേഷം മനുവിനെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കുറ്റക്കാരായ പൊലീസുകാ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.