മാന്നാനം പഴയബോട്ട്ജെട്ടി വിനോദസഞ്ചാരകേന്ദ്രമാകുന്നു

ഏറ്റുമാനൂ൪: മാന്നാനം പഴയബോട്ട്ജെട്ടി നവീകരിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. അതിരമ്പുഴ പഞ്ചായത്ത് ഏറ്റുമാനൂ൪ ബ്ളോക് പഞ്ചായത്തിൻെറ സഹകരണത്തോടെ തൊഴിലുറപ്പ്പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്.
40 വ൪ഷം മുമ്പ് ഇവിടെ ആരംഭിച്ചതാണ് ജലഗതാഗതം. കുട്ടോമ്പുറം, മാന്നാനം വരെയായിരുന്നു സ൪വീസ്. ജലഗതാഗതത്തിൻെറ ആവശ്യകത കുറയുകയും സ്ഥിരം സ൪വീസ് ഇല്ലാതെവരികയും ചെയ്തതിനെ തുട൪ന്ന് തോട്ടിൽ പായലും പോളയും നിറഞ്ഞു. ദിനേന ആയിരക്കണക്കിന് ദേശാടനപക്ഷികൾ എത്തുന്ന വടാവേലി പ്രദേശം ഈ പഞ്ചായത്തിലാണ്. അതിനാൽ തീ൪ഥാടന കനാൽ ടൂറിസം വിജയകരമായി നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃത൪.
അതിരമ്പുഴ പള്ളിയും വാഴ്ത്തപ്പെട്ട ചവറ കുര്യാക്കോസച്ചൻെറയും അൽഫോൺസാമ്മയുടെയും ജന്മഗൃഹവും ശ്രീനാരായണഗുരുവിൻെറ പാദസ്പ൪ശമേറ്റ മാന്നാനം വേലംകുളവും അതിരമ്പുഴ പഞ്ചായത്തിലാണ്. കുമരകവുമായി ബന്ധിപ്പിച്ച് കൂടുതൽ ടൂറിസ്റ്റുകളെ ആക൪ഷിക്കാനുള്ള പദ്ധതികളും പൂ൪ത്തിയാക്കും. മാന്നാനം മണ്ണാ൪കുളംതോട് ഒരു കിലോമീറ്റ൪ ദൂരം 200 തൊഴിലാളികൾ 4000 തൊഴിൽദിനംകൊണ്ടാണ് നവീകരിച്ചത്. മാന്നാനം പാലത്തിന് സമീപം പഞ്ചായത്ത് അധീനതയിലെ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങൾ വ൪ധിപ്പിക്കും.  ജലസ്രോതസ്സ്, മണ്ണ് സംരക്ഷണം, നീരൊഴുക്ക് ശക്തിപ്പെടുത്തൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി. ആയിരം ഫലവൃക്ഷങ്ങൾ നടാനും ഉദ്ദേശിക്കുന്നതായി പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് ഇടവഴിക്കൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.