പറവൂ൪: നാസ൪ വാണിയക്കാട് വധശ്രമക്കേസിൽ മുഖ്യപ്രതി ഷിഹാബിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്തും ഷിഹാബിൻെറ വീട്ടിലും മറ്റും തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെടുത്തു. ഷിഹാബിൻെറ വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ് ഇരുമ്പ് പൈപ്പ് കണ്ടെത്തിയത്. നാസറിനെ വധിക്കാൻ ശ്രമിച്ച ഏഴംഗ സംഘത്തിലെ മുഖ്യപ്രതിയായ വാണിയക്കാട് ചെറുപറമ്പിൽ ഷിഹാബിനെ കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നാണ് അറസ്റ്റ്ചെയ്തത്. സംഘത്തിൽപ്പെട്ട മറ്റുള്ളവരും പോപ്പുല൪ ഫ്രണ്ടിൻെറ പ്രധാന പ്രവ൪ത്തകരും ഒളിവിലാണ്. അറസ്റ്റിലായ ആറുപേരെ കോടതി റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.