മാള: കൊടുങ്ങല്ലൂ൪ -മാള കുടിവെള്ള വിതരണപദ്ധതിയുടെ ധാരണാപത്രത്തിൽ ആറ് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡൻറുമാ൪ ഒപ്പുവെച്ചു. എല്ലാ പഞ്ചായത്തുകളിലും വാട്ട൪ ടാങ്കും, ഓരോ വീടുകളിലും കുടിവെള്ള ടാപ്പും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
പദ്ധതിയുടെ സാമൂഹിക സ൪വേ നടത്തുന്നതിന് അന്നമനട, പുത്തൻചിറ പഞ്ചായത്തുകളിൽ കളമശേരി രാജഗിരി കോളജിനെയും മാള, പൊയ്യ പഞ്ചായത്തുകളിൽ സോഷ്യോ എക്കോണമി യൂനിറ്റിനെയും, വെള്ളാങ്ങല്ലൂ൪ പഞ്ചായത്ത് ഒ.ഐ.എസ്.സി.എ ഇൻറ൪നാഷനൽ യൂനിറ്റിൻെറയും, കുഴൂ൪ പഞ്ചായത്ത് അവാ൪ഡ് ചാലക്കുടി എന്ന സ്ഥാപനത്തെയും ചുമതലപ്പെടുത്തി. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സ൪വേ നടത്തുന്നതിന് കേരള വാട്ട൪ അതോറിറ്റിയോടൊപ്പം സി -ടെക് സൊല്യൂഷൻ, ഐ -നെക്ക് എന്നീ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.
കേരളത്തിൽ ഇതിന് മുമ്പ് രണ്ട് പഞ്ചായത്തുകൾ ചേ൪ന്നുള്ള സംയുക്ത ജലനിധി പദ്ധതിയാണ് നടപ്പാക്കിയത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ആറ് പഞ്ചായത്തുകൾ ചേ൪ന്ന ബൃഹത്തായ പദ്ധതി തയാറാക്കുന്നത്. 20 കോടി സംസ്ഥാന സ൪ക്കാറും, ബാക്കി തുക ജലനിധിയുമാണ് ചെലവഴിക്കുന്നത്. ജലനിധി പദ്ധതി നടപ്പാക്കി വിജയിച്ച കേരളത്തിലെ മറ്റ് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, അംഗങ്ങൾ എന്നിവ൪ നേരിട്ട് പദ്ധതിയെ കുറിച്ച് പഠിക്കും. എല്ലാ വാ൪ഡിലും വാ൪ഡ് മെമ്പ൪മാ൪ ചെയ൪മാൻമാരായ പ്രത്യേക സമിതികൾ രൂപവത്കരിക്കും. സെപ്റ്റംബ൪ 30ന് മുമ്പ് ആറ് പഞ്ചായത്തുകളിലും സ൪വേയുടെ ഔചാരിക ഉദ്ഘാടനം നി൪വഹിക്കും. ടി.എൻ. പ്രതാപൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ആലീസ് തോമസ്, ടെസി ടൈറ്റസ്, വ൪ഗീസ് കാച്ചപ്പിള്ളി എന്നിവ൪ സംസാരിച്ചു. അശോക് കുമാ൪ സിങ്, ഐ.എ.എസ് സ്വാഗതവും, പി.ആ൪. നരേന്ദ്രദേവ് (മലപ്പുറം) പി.ഡി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.