കാക്കാത്തിരുത്തിയില്‍ പള്ളി റിസീവറുടെ വീടിന് നേരെ കല്ലേറ്

കയ്പമംഗലം: കാക്കാത്തിരുത്തി  ബദ൪ പള്ളി റിസീവ൪ മുല്ലശ്ശേരി സിദ്ദീഖിൻെറ വീടിന് നേരെ  വ്യാഴാഴ്ച  പുല൪ച്ചെ മൂന്ന്  മണിയോടെ കല്ലേറുണ്ടായി. ബൈക്കിലെത്തിയ സംഘം വീടിൻെറ  പടിഞ്ഞാറെ ഗേറ്റ് ചാടിക്കടന്ന് കിടപ്പുമുറിക്ക്  നേരെ കല്ലെറിയുകയായിരുന്നു. കിടപ്പുമുറിയുടെ ജനൽ ചില്ലുകൾ തക൪ന്നു.  
ശബ്ദം കേട്ട് വീട്ടുകാ൪ ഉണ൪ന്നപ്പോഴേക്കും അക്രമികൾ  ബൈക്കിൽ രക്ഷപ്പെട്ടു.
ഏതാനും  ദിവസങ്ങളായി  ബദ൪ പള്ളിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ത൪ക്കത്തിൻെറ തുട൪ച്ചയാണ് കല്ലേറെന്നാണ്  പൊലീസിൻെറ നിഗമനം.
 ഒന്നരമാസം മുമ്പ് പള്ളി ഖത്തീബിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്   ഇവിടെ ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
 മഹല്ലിൽ ഛിദ്രതയുണ്ടാക്കും വിധം പ്രസംഗിച്ചുവെന്ന് ഇദ്ദേഹത്തെ കുറിച്ച്  പരാതി ഉയ൪ന്നിരുന്നു.  ഇതോടെ  ഖത്തീബിനെ  അനുകൂലിച്ച് കാന്തപുരം സുന്നികളും മഹല്ല് കമ്മിറ്റിയെ അനുകൂലിച്ച് ഇ.കെ വിഭാഗക്കാരും  രംഗത്തുവന്നു.
 ത൪ക്കം മൂ൪ഛിച്ചതോടെ  വഖഫ് ബോ൪ഡ് ഇടപെട്ട്  റിസീവ൪ ഭരണം  ഏ൪പ്പെടുത്തി.
പൊതുപരീക്ഷയിൽ റാങ്ക് നേടിയ വിദ്യാ൪ഥികളെ  അനുമോദിക്കാൻ   ചേ൪ന്നയോഗം അലങ്കോലമായതോടെ  ഇരുവിഭാഗവും തമ്മിലെ ത൪ക്കം   സംഘട്ടനത്തിൻെറ  വക്കിലെത്തിയിരുന്നു.  പൊലീസ്  ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്. അന്ന്  മദ്റസാ അധ്യാപകന്  പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.