ഡാം ഷട്ടറുകള്‍ തുറക്കും

പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ മൂലം ജലസംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം ഷട്ടറുകൾ ഏതു നിമിഷവും തുറക്കും.  
കാഞ്ഞിരപ്പുഴ, തൃക്കളൂ൪, കോഴിയോട്, ചൂരിയോട്, കണ്ണോട്, കുണ്ടുകണ്ടം, എഴുത്താംപാഠം, പഴനിപ്പാടം, നേന്ത്രപ്പുഴ, മഠത്തിൽകുണ്ട്, കരിമ്പുഴ, തൂതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവ൪ ജാഗ്രത പാലിക്കണമെന്ന് കലക്ട൪ അറിയിച്ചു. മംഗലംഡാം നിറഞ്ഞതിനാൽ ഏതു സമയത്തും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പുല൪ത്തണമെന്ന് കലക്ട൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.