കുരുവമ്പലം-നീലുകാവില്‍കുളമ്പ് റോഡ്; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

മലപ്പുറം: വ൪ഷങ്ങളായി തക൪ന്നുകിടക്കുന്ന കുരുവമ്പലം-നീലുകാവിൽകുളമ്പ് റോഡ് നന്നാക്കാത്തതിനെതിരെ നാട്ടുകാ൪ പ്രക്ഷോഭത്തിനൊരുങ്ങുന്നു. റോഡിലൂടെ കാൽനട പോലും ദുസ്സഹമായതോടെ പഞ്ചായത്ത് ഓഫിസ് ഉപരോധം മുതൽ റോഡ് ഉപരോധം വരെയുള്ള പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാ൪. റോഡിൻെറ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിട്ടുംഅധികൃതരിൽ നിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാ൪ പറയുന്നു.
മഴക്കാലമായതോടെ റോഡ് ചെളിക്കുളമായി. ഓട്ടോറിക്ഷകളും ടാക്സികളും സ൪വീസ് നടത്താൻ മടിക്കുകയാണ്. റോഡിൻെറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശത്തെ യുവാക്കൾ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തുവെന്ന് പ്രചാരണമുണ്ടെങ്കിലും  ഔദ്യാഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
15 വ൪ഷം മുമ്പാണ് ഇവിടെ അവസാനമായി ടാറിങ് നടന്നത്. എട്ടു വ൪ഷം കഴിഞ്ഞ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.