നിറപ്പകിട്ടില്‍ നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം

തിരൂ൪: നാടെങ്ങും നിറപ്പകിട്ടാ൪ന്ന ചടങ്ങുകളോടെ സ്വാതന്ത്ര്യ ദിനം കൊണ്ടാടി. പതാക വന്ദനം, ദേശഭക്തി ഗാനാലാപനം, വ൪ഗീയ-അക്രമ രാഷ്ട്രീയ വിരുദ്ധ പ്രതിജ്ഞ, അനുസ്മരണ സമ്മേളനം, കുട്ടികളുടെ കലാവിരുന്ന്, മധുര പലഹാര വിതരണം എന്നിവ നടന്നു.
തിരൂ൪ സിവിൽ സ്റ്റേഷനിൽ ആ൪.ഡി.ഒ കെ. ഗോപാലൻ പതാക ഉയ൪ത്തി. തഹസിൽദാ൪ കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി തഹസിൽദാ൪ മുരളി എന്നിവ൪ സംസാരിച്ചു. തിരൂ൪ എ.എം.യു.പി സ്കൂൾ, എ.എൽ.പി സ്കൂൾ, ജി.യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാ൪ഥികൾ പങ്കെടുത്തു.
തിരൂ൪ കോടതി വളപ്പിൽ ബാ൪ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. എം.കെ. മൂസക്കുട്ടി പതാക ഉയ൪ത്തി. സബ് ജഡ്ജി കൃഷ്ണൻകുട്ടി, മുൻസിഫ് കെ.എ. പ്രഭാകരൻ, ബാ൪ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.വി. മുഹമ്മദ് ഇക്ബാൽ, അഡ്വ. കമലാസനൻ, തിരൂ൪ ദിനേശ്, മുരളി എന്നിവ൪ സംസാരിച്ചു. കോടതി ജീവനക്കാരുടെ ദേശഭക്തി ഗാനാലാപനം നടന്നു.
തിരൂ൪ നഗരസഭയിൽ ചെയ൪പേഴ്സൻ കെ. സഫിയ പതാക ഉയ൪ത്തി. വൈസ് ചെയ൪മാൻ പി. രാമൻകുട്ടി, സെക്രട്ടറി പി. സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷൻ എ. കോയക്കുട്ടി ഹാജി, കൗൺസില൪മാരായ സെയ്താലിക്കുട്ടി, സി.വി. വിമൽകുമാ൪, നി൪മല കുട്ടികൃഷ്ണൻ, എ.കെ. താഹിറ എന്നിവ൪ സംബന്ധിച്ചു.
തിരൂ൪ ചേംബ൪ ഓഫ് കോമേഴ്സിൻെറ സ്വാതന്ത്ര ദിനാഘോഷത്തിൽ പ്രസിഡൻറ് പി.എ. ബാവ പതാക ഉയ൪ത്തി. പി.പി. അബ്ദുറഹ്മാൻ, പി.എ. റഷീദ്, എ. ഹരീന്ദ്രൻ, സി. അബ്ദുല്ല, മമ്മി ചെറുതോട്ടത്തിൽ, കെ.എൻ. ഗണേശൻ, പി.ആ൪. പ്രേമൻ, സി. സെയ്തു, ലില്ലി സലാം, കെ.കെ. റസാഖ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.