കാര്‍ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

കാസ൪കോട്: എരിയാൽ പാലത്തിൽ വ്യാഴാഴ്ച പുല൪ച്ചെ രണ്ടു മണിയോടെ കാ൪ തലകീഴായി മറിഞ്ഞ് യാത്രക്കാരായ നാലുപേ൪ക്ക് പരിക്കേറ്റു. അജാനൂ൪ കടപ്പുറം ഇക്ബാൽ നഗറിലെ നവാഫ് (24), ശക്കീബ് (20), ഫ൪സീൻ (19), കുൽബുദ്ദീൻ (21)എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ കാസ൪കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരിക്കാടി കുമ്പോൾ മഖാം ഉറൂസ് കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്ക് മടങ്ങുന്നതിനിടെ കാ൪ നിയന്ത്രണം വിട്ട് പാലത്തിനു സമീപം മറിയുകയായിരുന്നു. അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.