മച്ചംപാടിയിലെ യാത്രാ ദുരിതത്തിന് പരിഹാരമായില്ല

മഞ്ചേശ്വരം: മച്ചംപാടി നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായില്ല. മൂന്നു വ൪ഷമായി ഇവിടെ ബസ് സൗകര്യമില്ല. ജനപ്രതിനിധികൾക്കും സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്കും നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ആശുപത്രി, പഞ്ചായത്ത്, ബാങ്ക്, പൊലീസ് സ്റ്റേഷൻ, ഇലക്ട്രിസിറ്റി, മീൻ മാ൪ക്കറ്റ് തുടങ്ങിയ എല്ലാ ആവശ്യത്തിനും ഇവിടത്തുകാ൪ മഞ്ചേശ്വരത്തെയാണ് ആശ്രയിക്കുന്നത്.  
മച്ചംപാടിയിൽ നിന്ന് മഞ്ചേശ്വരത്തേക്ക് അഞ്ചു കിലോമീറ്റ൪ ദൂരമാണുള്ളത്. മുമ്പ് ബസ് സൗകര്യമുണ്ടായിരുന്നെങ്കിലും ചില കാരണങ്ങളാൽ സ൪വീസ് നി൪ത്തുകയായിരുന്നു. ഓട്ടോയാണ് പ്രധാന ആശ്രയം. റിക്ഷാ ഡ്രൈവ൪മാ൪ അധിക വാടക ഈടാക്കുന്നതായി പരാതിയുണ്ട്.
ഒരു സ്വകാര്യബസിന് പെ൪മിറ്റ് നൽകണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവ൪ത്തകരും നാട്ടുകാരും ചേ൪ന്ന് ഒപ്പ് ശേഖരിച്ച് കലക്ട൪ക്കും ആ൪.ടി.ഒക്കും നൽകിയിരുന്നു.
പെ൪മിറ്റിനായി ബസ് ഉടമസ്ഥ ആ൪.ടി.ഒയെ സമീപിച്ചപ്പോൾ ബി.പി.എൽ റേഷൻ കാ൪ഡ് എ.പി.എൽ ആക്കിയാൽ മാത്രമേ പെ൪മിറ്റിനുള്ള അപേക്ഷ ബോ൪ഡ് മീറ്റിങ്ങിൽ വെക്കാൻ സാധിക്കുവെന്ന് അറിയിക്കുകയായിരുന്നു. ഇതേതുട൪ന്ന് റേഷൻ കാ൪ഡ് എ.പി.എൽ ആക്കി മാറ്റി. തുട൪ന്ന്, ബസ് ഉടമസ്ഥ ആ൪.ടി ഓഫിസിൽ ചെന്നെങ്കിലും ഭാഷ മനസിലാവുന്നില്ലെന്ന കാരണം പറഞ്ഞ് ആവശ്യങ്ങൾ രണ്ടു പ്രാവശ്യം മലയാളത്തിൽ എഴുതിപ്പിച്ച് അപമാനിക്കുകയായിരുന്നു.
ആ൪.ടി.ഒ അധികൃതരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നൽകുന്നതിനുള്ള ഒരുക്കത്തിലാണ് മച്ചംപാടി നിവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.