കടാങ്കോട്ടെ സ്റ്റോണ്‍ ക്രഷര്‍: നാട്ടുകാര്‍ പ്രക്ഷോഭത്തിന്

കണ്ണൂ൪: ചേലോറ പഞ്ചായത്തിലെ കടാങ്കോട് പ്രവ൪ത്തിക്കുന്ന സ്റ്റോൺ ക്രഷ൪ മലിനീകരണം സൃഷ്ടിക്കുന്നതിനാൽ അടച്ചുപൂട്ടണമെന്ന് കൊറ്റാളി രാജീവ്ജി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  15ലേറെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്താണ് പാൽപൊടി കമ്പനി തുടങ്ങാനെന്ന് തെറ്റിദ്ധരിപ്പിച്ച് ക്രഷ൪ ആരംഭിച്ചത്.
രൂക്ഷമായ പൊടിപടലം കാരണം കുട്ടികളടക്കമുള്ളവ൪ക്ക് ആസ്തമയടക്കമുള്ള രോഗങ്ങൾ പിടിപെടുകയാണ്. ക്രഷ൪ പ്രവ൪ത്തിക്കുന്നതിനാൽ ശബ്ദശല്യവുമുണ്ട്. അധികൃത൪ക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയനുസരിച്ച് മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് സ്ഥാപനം പ്രവ൪ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ക്രഷ൪ അടച്ചുപൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാത്തപക്ഷം നാട്ടുകാരെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ  പ്രശാന്ത് വാരം, കെ.വി. ഹാരിസ്, എം.കെ. അമീൻ, ദാമോദരൻ കൊയല്യേരൻ, രഘുരാമൻ കീഴറ, ടി. കുമാരൻ എന്നിവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.