വഴിതെറ്റിക്കാന്‍ സൂചനാ ബോര്‍ഡ്

കോഴിക്കോട്: നഗരഹൃദയത്തിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച സൂചനാ ബോ൪ഡ് ജനങ്ങളെ വഴിതെറ്റിക്കുന്നു. ഐ.ജി. റോഡിൽ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുന്നിലായി അരയിടത്ത്പാലത്തിന് മുകളിൽ ജനങ്ങൾക്ക് വഴികാട്ടാനായി വെച്ച ബോ൪ഡിലാണ് സ്ഥലം തിരിച്ചറിയാത്തവിധം അക്ഷരം തെറ്റിയത്. ‘കോഴിക്കോട് നഗരം ആൻഡ് ബീച്ച്’ എന്നതിന് പകരം ‘ബീവ്വ്’ എന്നാണ് ബോ൪ഡിലുള്ളത്.നാലു ദിവസം മുമ്പ് വെച്ച ബോ൪ഡിലെ അക്ഷരത്തെറ്റ് ജനങ്ങളുടെ ശ്രദ്ധയിൽപെട്ടില്ല. ഇംഗ്ളീഷിൽ എഴുതിയത് ശരിയായതിനാൽ മലയാളത്തിലെ തെറ്റ് ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. തൊട്ടടുത്ത കടയിൽ വന്ന ഒരു വ്യക്തിയാണ് തെറ്റ് കണ്ടെത്തിയത്.
ഭരണഭാഷവരെ മലയാളമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്താണ് ജനം മുഴുവൻ കാണത്തക്കവിധം അക്ഷരത്തെറ്റുള്ള ബോ൪ഡ്വെച്ച് പൊതുമരാമത്ത് വകുപ്പ് പരിഹാസ്യരായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.