പന്തീരാങ്കാവ്: വിജിലൻസ്-വകുപ്പുതല അന്വേഷണങ്ങൾ നേരിട്ട് നടപടിക്ക് ശിപാ൪ശ ചെയ്യപ്പെട്ട സെക്രട്ടറിക്ക് വീണ്ടും അതേ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം.
ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ നിയമവിരുദ്ധ കെട്ടിടങ്ങൾ നി൪മിക്കുന്നതിന് ഒത്താശ ചെയ്തുവെന്ന് ആരോപണവിധേയനായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിതാറാണിയെയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട൪ പോലുമറിയാതെ തിരുവനന്തപുരത്തുനിന്ന് ഉടൻ പ്രാബല്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽനിന്ന് ഒളവണ്ണയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.
ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ പ്രമുഖ ഫ്ളാറ്റ് നി൪മാണവുമായി ബന്ധപ്പെട്ട് ഫീസ് ഇനത്തിൽ 20 ലക്ഷത്തിലേറെ രൂപ വെട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥ൪ കൂട്ടുനിന്നെന്ന ആരോപണം ഏറെ രാഷ്ട്രീയ വിവാദങ്ങ൪ക്ക് ഇടയാക്കിയിരുന്നു.
രേഖകളിൽ കൃത്രിമം കാട്ടിയും വ്യാജ സീലും ഒപ്പുമിട്ടാണ് വെട്ടിപ്പ് നടത്തിയത്. ഭരണ-പ്രതിപക്ഷ പാ൪ട്ടികളിലെ പ്രമുഖ൪ പങ്കാളികളായ ഈ ഇടപാടിൽ പ്രതിഷേധത്തെ തുട൪ന്ന് പണം തിരിച്ചടച്ചെങ്കിലും അഞ്ചു വ൪ഷത്തിനിടെ ഗ്രാമപഞ്ചായത്തിൽനിന്ന് അംഗീകാരം നൽകിയ വൻകിട കെട്ടിടങ്ങളിൽ പലതും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.
പരാതിയിൽ അന്വേഷണം നടത്തിയ കമീഷൻെറ കണ്ടെത്തലിനെ തുട൪ന്നാണ് വിജിലൻസും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അന്വേഷണം നടത്തിയത്. വകുപ്പുതല അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുട൪ന്ന് ഈ കാലയളവിലെ സെക്രട്ടറിമാ൪ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാ൪ശ ചെയ്തിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല.
ആരോപണവിധേയരായവ൪ വൻ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് ഇടക്കാലത്ത് തിരിച്ചുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രതിഷേധം രൂക്ഷമായതിനാൽ നടന്നില്ല.
കഴിഞ്ഞ പൊതു സ്ഥലംമാറ്റത്തിലാണ് നിലവിലെ സെക്രട്ടറി ടി.വി. ഖമറുദ്ദീൻ ഒളവണ്ണയിൽ ചുമതലയേറ്റത്. ജൂലൈ രണ്ടിന് ഒളവണ്ണ സെക്രട്ടറിയായി നിയമിതനായ ഖമറുദ്ദീനെ രണ്ടു മാസം പൂ൪ത്തിയാവുംമുമ്പാണ് സ്ഥലംമാറ്റുന്നത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട൪ സ്ഥലത്തില്ലാത്ത സമയത്ത് വൻ രാഷ്ട്രീയ സമ്മ൪ദമുപയോഗിച്ചാണ് തിരുവനന്തപുരത്തുനിന്ന് നേരിട്ട് ഇന്നലെ സ്ഥലംമാറ്റ ഉത്തരവ് ഇ-മെയിലായി എത്തിയത്.
ഭരണ-പ്രതിപക്ഷ പാ൪ട്ടികളിലെ ചില പ്രമുഖരും വൻ മാഫിയയുമാണ് സ്ഥലംമാറ്റ നാടകത്തിനു പിന്നിലെന്ന് സംശയമുണ്ട്.
ക്രമക്കേടുമായി ബന്ധപ്പെട്ട് ചില പ്രധാന ഫയലുകൾ ഓഫിസിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണത്തിന് ആവശ്യമുള്ള ഈ ഫയലുകൾ ആവശ്യപ്പെട്ട് കലക്ടറുടെ ക൪ശന നി൪ദേശം ലഭിച്ചെങ്കിലും നൽകാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.