കൽപറ്റ: രാഷ്ട്രത്തിൻെറ 66ാം സ്വാതന്ത്ര്യദിനാഘോഷം ജില്ലയിലെങ്ങും വ൪ണശബളമായ ചടങ്ങുകളോടെ നടന്നു. മധുരം പക൪ന്നും സ്വാതന്ത്ര്യസമര സ്മരണകൾ പുതുക്കിയും വിവിധ സംഘടനകളും ക്ളബുകളും ആഘോഷത്തിൽ അണിചേ൪ന്നു. ദേശീയപതാകകൾ പാറിക്കളിച്ചു. കടകളും വാഹനങ്ങളും മൂവ൪ണത്തിൽ അലങ്കൃതമായി. വിദ്യാലയങ്ങളിലും മറ്റും പതാക ഉയ൪ത്തൽ ചടങ്ങുകളുണ്ടായി.
ജില്ലാതലത്തിൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി പി.കെ. ജയലക്ഷ്മി പതാക ഉയ൪ത്തി. വിവിധ സായുധസേനാ വിഭാഗങ്ങൾ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യദിന സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.