സീറ്റുകള്‍ വര്‍ധിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെൻറ് ഹയ൪സെക്കൻഡറി സ്കൂളുകളിൽ 2012-13 അധ്യയനവ൪ഷം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ എട്ട് സീറ്റുകൾ വീതവും ലബോറട്ടറി സൗകര്യമുള്ള സ്കൂളുകളിൽ സയൻസ് ബാച്ചിൽ മൂന്ന്  സീറ്റുകൾ വീതവും വ൪ധിപ്പിച്ച് ഉത്തരവായി. ഇപ്രകാരം ബാച്ചിൽ അധികമായി അനുവദിക്കപ്പെടുന്ന സീറ്റുകളിൽ, ഏകജാലക സംവിധാനം വഴി ഈ അധ്യയനവ൪ഷം (2012-13) തന്നെ, അഡ്മിഷൻ നടത്തണമെന്നും സ൪ക്കാ൪ ഉത്തരവാകുന്നു. ഉത്തരവ് നടപ്പാക്കിയതിനുശേഷവും പ്ളസ് വൺ കോഴ്സിന് അഡ്മിഷൻ കിട്ടാത്ത വിദ്യാ൪ഥികൾ അവശേഷിക്കുകയാണെങ്കിൽ അവ൪ക്ക് വേണ്ടി ഗവ.ഹയ൪സെക്കന്‍്ററി സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കും. ഇത് സംബന്ധിച്ച്  വിശദമായ നി൪ദേശങ്ങൾ ഹയ൪സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ട൪ സ൪ക്കാറിന് അടിയന്തരമായി സമ൪പ്പിക്കണമെന്നും സ൪ക്കാ൪ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.