അളവുതൂക്ക പരിശോധന ഊര്‍ജിതമാക്കി

ആലപ്പുഴ: ലീഗൽ മെട്രോളജി വകുപ്പ് ഓണക്കാലത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലയിൽ മിന്നൽ പരിശോധന ഊ൪ജിതമാക്കി.
ഓണച്ചന്തകൾ, പഴം-പച്ചക്കറി വിൽപ്പനശാലകൾ, പലചരക്കുകടകൾ, ബേക്കറി, ജ്വല്ലറികൾ, ടെക്സ്റ്റയിൽസ്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, പാചകവാതകം എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകിയാണ് പരിശോധന. മുദ്ര പതിപ്പിച്ച അളവുതൂക്ക ഉപകരണങ്ങൾ മാത്രമേ കച്ചവടക്കാ൪ വ്യാപാരത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.
പാക്ക്ചെയ്ത ഉൽപ്പന്നങ്ങളിൽ പരമാവധി ചില്ലറവിൽപ്പന വിലയടക്കം നിയമപ്രകാരമുള്ള എല്ലാ പ്രഖ്യാപനങ്ങളും ഉണ്ടായിരിക്കണം.
അളവിൽ കുറവ് വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെയും യഥാവിധി മുദ്രപതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നവ൪ക്കെതിരെയും നടപടിയുണ്ടാകും. ഓട്ടോറിക്ഷകളിൽ മുദ്രപതിപ്പിക്കാത്ത ഫെയ൪ മീറ്ററുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരെ ക൪ശനനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റൻറ് കൺട്രോള൪ അറിയിച്ചു.
 അളവുതൂക്ക സംബന്ധമായ പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ ഓഫിസിൽ പ്രത്യേകം കൺട്രോൾ റൂം പ്രവ൪ത്തനം ആരംഭിച്ചു. ഫോൺ- 0477-2234647.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.