കോതമംഗലം: ഷോജിവധക്കേസ ന്വേഷണത്തിൽ നി൪ണായക തെളിവുകൾ ലഭിച്ചതായി സൂചന. മാതിരപ്പിള്ളി വിളയാൽ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജിയെ (34) കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 ഓടെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ തെളിവുകൾ ലഭിക്കാഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയിരുന്നു.
ചൊവ്വാഴ്ച പൊലീസ് ഷോജിയുടെ കോതമംഗലത്തെ അക്ഷയ ടൂൾസ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് കേസിലേക്ക് വെളിച്ചം വീശുന്ന നി൪ണായക തെളിവുകൾ ലഭിച്ചതെന്നാണ് സൂചന.
ഷോജി കൊല്ലപ്പെടുമ്പോൾ നഷ്ടപ്പെട്ടെന്ന് ഷാജി പറഞ്ഞ 30 പവൻ സ്വ൪ണത്തിൽ 19 പവൻ വീട്ടിലെ റെയ്ഡിൽ തിങ്കളാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. ഏഴോളം പവൻ സ്വ൪ണം വിവിധ സ്ഥാപനങ്ങളിൽ പണയം വെച്ചതായും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച ഷാജിയുടെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ സ്വ൪ണം കണ്ടെടുത്തതായാണറിയുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ ഷാജിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പൊലീസ് കസ്റ്റഡിയിലുള്ള ഷാജി കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും ഷാജിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുറുകുന്നത്. സംഭവം നടക്കുന്ന സമയത്ത് ഷാജിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും സംശയാസ്പദമാണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.