പറവൂ൪: നാസ൪ വധശ്രമക്കേസിലെ മുഖ്യപ്രതി വാണിയക്കാട് ചെറുപറമ്പിൽ ഷിഹാബിനെ (26) പറവൂ൪ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഷിഹാബിനെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂരിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ രഹസ്യ വിവരത്തെ തുട൪ന്നാണ് പിടികൂടിയത്.
ഷിഹാബിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിലെ പ്രതികളുടെ ഒളിത്താവളങ്ങളിൽ ഷിഹാബിനെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ആലുവ, പെരുമ്പാവൂ൪ മേഖലകളിലായിരുന്നു തെളിവെടുപ്പ്. ഷിഹാബിൻെറ റിമാൻഡ് കാലാവധി തീരുന്ന മുറക്ക് കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനമെന്ന് ആലുവ ഡിവൈ.എസ്.പി ആ൪. സലീം പറഞ്ഞു.
പറവൂ൪ ഏരിയയിലെ നാല് പോപ്പുല൪ ഫ്രണ്ട് യൂനിറ്റുകളുടെ മേൽനോട്ടം ഷിഹാബിനാണ്. വാണിയക്കാട് ജമാഅത്ത് പള്ളിയിൽനിന്ന് പുല൪ച്ചെ പ്രഭാത നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് ഷിഹാബും സഹോദരൻ അയ്യൂബും ചേ൪ന്ന് ഏഴംഗ അക്രമി സംഘത്തിന് നാസറിനെ കാണിച്ചുകൊടുത്തത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായികളുമായി 19 പ്രതികളാണ് ആകെയുള്ളത്. ഷിഹാബിൻെറ അറസ്റ്റോടെ റിമാൻഡിൽ കഴിയുന്നവരുടെ എണ്ണം ഏഴായി.
എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാസറിനെ കഴിഞ്ഞ ദിവസം ഒരുസംഘം പോപ്പുല൪ ഫ്രണ്ടുകാ൪ സന്ദ൪ശിച്ച് പോപ്പുല൪ ഫ്രണ്ടിന് സംഭവത്തിൽ ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഷിഹാബിൻെറ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയതായി പറവൂ൪സി.ഐ കെ.എ. അബ്ദുൽ സലാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.