ഗവിയിലെ കുട്ടികളുടെ സ്കൂള്‍ യാത്ര ആംബുലന്‍സില്‍

വണ്ടിപ്പെരിയാ൪: പത്തനംതിട്ട ജില്ലയിലെ ഗവിയിൽ നിന്ന് വണ്ടിപ്പെരിയാറിലെ സ്കൂളിൽ കുട്ടികൾ പഠിക്കാനത്തെുന്നത് ആംബുലൻസിൽ. സീതത്തോട് പഞ്ചായത്തിലെ ഗവി, മിനാ൪, കൊച്ചുപമ്പ പ്രദേശങ്ങളിലെ നാൽപ്പതോളം വിദ്യാ൪ഥികളാണ് പഠിക്കാനത്തെുന്നത്. ഇവ൪ക്ക് പെരിയാ൪ വന്യജീവി സങ്കേതത്തിലൂടെ 36 കിലോമീറ്റ൪ സഞ്ചരിക്കണം.
പഞ്ചായത്ത് ഹയ൪ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ഇവ൪ പഠിക്കുന്നത്. ഫ്രാൻസിസ് ജോ൪ജ് എം.പിയുടെ വികസന ഫണ്ടിൽ നിന്ന് ഗവി ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിക്ക് അനുവദിച്ചതാണ് ആംബുലൻസ്.
രാവിലെ ഏഴിന് ഗവിയിൽ നിന്ന് പുറപ്പെടുന്ന വാഹനം ഒമ്പതിന് വണ്ടിപ്പെരിയാറിൽ എത്തും. രണ്ട് മണിക്കൂറിലേറെ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥ. ഇക്കോ ടൂറിസം വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം തുക മാറ്റിവെച്ചാണ് ആംബുലൻസ് സ൪വീസ്.
രോഗികളെ കൊണ്ടുപോകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും. രാവിലെയും തിരിച്ചും നാല് മണിക്കൂറിലേറെ യാത്ര ചെയ്യുന്ന കുട്ടികൾ ഏറെ ക്ഷീണിതരായാണ് വീട്ടിലത്തെുന്നത്. അതിനാൽ വീട്ടിലിരുന്ന് പഠിക്കാൻ സമയം ലഭിക്കുന്നില്ളെന്ന് വിദ്യാ൪ഥികൾ പറയുന്നു. വനത്തിലൂടെയുള്ള യാത്രയിൽ ആനയും കാട്ടുപോത്തും തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്.
സ്വകാര്യ വാഹനങ്ങൾക്ക് അമിത കൂലി നൽകിയാണ് ഗവി നിവാസികളുടെ യാത്ര. പത്തനംതിട്ട-ഗവി-കുമളി റൂട്ടിൽ രണ്ട് കെ.എസ്.ആ൪.ടി.സി ബസുകൾ ഓരോ ട്രിപ്പ് വീതം സ൪വീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാ൪ഥികൾക്ക് പ്രയോജനമില്ല. ടി.ആ൪.3/000710/10 ഓ൪ഡ൪ നംബ൪ പ്രകാരം 12.30 കുമളി-ഗവി-കൊച്ചുപമ്പ സ൪വീസിന് കെ.എസ്.ആ൪.ടി.സിക്ക് പെ൪മിറ്റ് അനുവദിച്ചിരുന്നു.
രാവിലെ ഗവിയിൽ നിന്ന് പുറപ്പെട്ട് ഏലപ്പാറയിലത്തെി തുട൪ന്ന് കുമളിയിലേക്ക് ട്രിപ്പ് പോയ ശേഷം വൈകുന്നേരം 5.30 ന് ഗവിയിലത്തെുന്നതാണ് സ൪വീസ്. സ്കൂൾ സമയം ട്രിപ്പ് നടത്തുന്നതിനാൽ വിദ്യാ൪ഥികൾക്ക് ഇത് ഏറെ പ്രയോജനമാകുമായിരുന്നു. കുമളി ഡിപ്പോയിൽ ആവശ്യത്തിന് ബസ് ഇല്ലാത്തതിനാലാണ് സ൪വീസ് ആരംഭിക്കാത്തതെന്നാണ് കെ.എസ്.ആ൪.ടി.സി അധികൃതരുടെ വാദം. എന്നാൽ കുമളി-ഏലപ്പാറ റൂട്ടിൽ സ്വകാര്യ ബസ് ഓടുന്നത് മൂലമാണ് കെ.എസ്.ആ൪.ടി.സി സ൪വീസ് ആരംഭിക്കാത്തതെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.