ബി.ഒ.ടി പാലത്തില്‍ ടോള്‍ പിരിവ് മൂന്ന് ദിവസത്തേക്ക് നിര്‍ത്തി

മട്ടാഞ്ചേരി: തോപ്പുംപടി ബി. ഒ.ടി പാലത്തിലെ ടോൾ പിരിവ് താൽക്കാലികമായി നി൪ത്തിവെച്ചു. ജി.സി.ഡി.എ ചെയ൪മാൻ എൻ. വേണുഗോപാലിൻെറ നി൪ദേശപ്രകാരമാണ് ടോൾ പിരിവ് നി൪ത്തിയത്.  ആഗസ്റ്റ് 15  മുതൽ ടോൾ പിരിവ് നി൪ത്തലാക്കുമെന്ന്  ചുമതലയേറ്റ സമയത്ത് ജി.സി.ഡി.എ ചെയ൪മാൻ എൻ. വേണുഗോപാൽ പറഞ്ഞിരുന്നു. ചൊ വ്വാഴ്ച രാവിലെ  ഏഴ് മുതൽ നി൪ത്തിയ ടോൾ  17 മുതൽ വീണ്ടും  ആരംഭിക്കുമെന്നാണ് അറിയുന്നത്.
മൂന്ന് ദിവസം  ടോൾ പിരിക്കാതിരിക്കുന്നതിന് ജി.സി.ഡി.എ ദിവസം ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് കരാറുകാ൪ ആവശ്യപ്പെട്ടതായും അറിയുന്നു.  12 വ൪ഷമായി തുടരുന്ന പിരിവിൽ നിന്ന്  കൊച്ചിയിലെ ജനങ്ങൾക്കുള്ള ഒരു ദുരിതാശ്വാസമാണ് മൂന്ന് ദിവസത്തെ ടോൾ  ഒഴിവാക്കലെന്ന്  ജി.സി.ഡി.എ ചെയ൪മാൻ  വേണുഗോപാൽ പറഞ്ഞു. തൻെറ അഭ്യ൪ഥന മാനിച്ച് കരാറുകാ൪ ടോൾ പിരിവ്  താൽക്കാലികമായി നി൪ത്തിവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ടോൾ പിരിവ് സംബന്ധിച്ച്  മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കുന്നതിന് മുന്നോടിയായി വകുപ്പ് തലയോഗം 17 ന് ചേരുമെന്ന് ഡൊമിനിക് പ്രസൻേറഷൻ എം.എൽ.എ പറഞ്ഞു.  അതിന് ശേഷം  ചേരുന്ന യോഗത്തിൽ ടോൾ പിരിവ് സംബന്ധിച്ച്  തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം. എൽ.എ പറഞ്ഞു.  ടോൾ പിരിവുമായി ബന്ധപ്പെട്ട് കെ.എൽ.സി.എ കൊച്ചി രൂപത സമിതി നേതൃത്വത്തിൽ 17 ന് സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.