തൊഴിലുറപ്പ്: പരാതി കേള്‍ക്കാന്‍ ഓംബുഡ്സ്മാന്‍

തൊടുപുഴ: ഗ്രാമീണ തൊഴിലുറപ്പിൽ  വ്യാപക പരാതി ഉയ൪ന്നതിനെ തുട൪ന്ന് ജില്ലയിൽ ഓംബുഡ്സ്മാന്മാരെ നിയമിച്ചു. റിട്ട.ഡിഫൻസ് അക്കൗണ്ട്സ് അസി. കൺട്രോള൪ ടി.വി.ജയിംസ്, റിട്ട.സിൻഡിക്കേറ്റ് ബാങ്ക് സീനിയ൪ മാനേജ൪ വി.ജെ. ഫ്രാൻസിസ് എന്നിവരെയാണ് നിയമിച്ചത്.
പദ്ധതി നി൪വഹണത്തിലെ പോരായ്മകൾ സംബന്ധിച്ച പരാതികൾ,  അംഗമാകാനുള്ള രജിസ്ട്രേഷൻ അപേക്ഷ, ജോബ് കാ൪ഡ് വിതരണം,നിശ്ചിതസമയത്ത് ജോലി ലഭ്യമാക്കിയില്ളെങ്കിൽ അ൪ഹതപ്പെട്ട തൊഴിലില്ലായ്മ വേതനം, വേതനവിതരണത്തിലെ കാലതാമസം, സ്ത്രീ തൊഴിലാളികൾക്കെതിരെയുള്ള വിവേചനം, തൊഴിൽ സ്ഥലത്ത് നിഷ്ക൪ഷിച്ച മെഡിക്കൽ സൗകര്യം,കുടിവെള്ള ലഭ്യത,പൂ൪ത്തീകരിച്ച ജോലികളുടെ അളവെടുക്കൽ, പദ്ധതി ഫണ്ട് വിനിയോഗം, പദ്ധതി നി൪വഹണം സംബന്ധിച്ച് സൂക്ഷിക്കേണ്ട രേഖകൾ, പദ്ധതിയെ സംബന്ധിച്ച ഗ്രാമസഭയുടെ പങ്ക്, സോഷ്യൽ ഓഡിറ്റ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാൻ അറിയിച്ചു. ഓംബുഡ്സ്മാൻ മുമ്പ് തീ൪പ്പ് കൽപ്പിച്ച പരാതികളും ട്രൈബ്യൂണലിൻെറയോ കോടതിയുടെയോ പരിഗണനയിലുള്ള വിഷയങ്ങളും പരിഗണിക്കില്ല. തൊഴിലാളികളുടെ പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളെക്കുറിച്ച് സ്വമേധയ അന്വേഷിച്ച് നടപടി എടുക്കാനും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷിക്കാനും ഉദ്യോഗസ്ഥ൪ക്കെതിരെ അച്ചടക്ക, ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് സെക്രട്ടറിക്ക് ശിപാ൪ശ ചെയ്യാനും ഓംബുഡ്സ്മാന് അധികാരം ഉണ്ട്.
പരാതികൾ അയക്കേണ്ട വിലാസം: ഓംബുഡ്സ്മാൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡിസ്ട്രിക് പഞ്ചായത്ത്,ഇടുക്കി, പൈനാവ് പി.ഒ,685 603. ഫോൺ: 04862 232400.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.