കൊടുങ്ങല്ലൂ൪: വാഹന പരിശോധനക്കിടെ ബി.ടെക് വിദ്യാ൪ഥി സത്യജിത്തിൻെറ ചെവി അടിച്ചുതക൪ത്ത പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി. കൊടുങ്ങല്ലൂ൪ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബെന്നിക്കെതിരെ വിദ്യാ൪ഥിയുടെ മാതാവ് പുല്ലൂറ്റ് കോയമ്പറമ്പത്ത് പ്രസന്നൻെറ ഭാര്യ രോഹിണിയാണ് പരാതി നൽകിയത്.
പ്രസന്നൻ ഗൾഫിലാണ്. ‘ചെവിയടിയിൽ’ സാരമായി പരിക്കേറ്റ സത്യജിത്തിന് കൊടുങ്ങല്ലൂ൪ താലൂക്കാശുപത്രിയിലും തുട൪ന്ന് തൃശൂ൪ അശ്വിനി ആശുപത്രിയിലും വിദഗ്ധ ചികിത്സ നടത്തിയെങ്കിലും കേൾവി തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ്. സത്യജിത്തിന് പുറമെ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് അതുലിനെയും പൊലീസുകാരൻ അടിക്കാനാഞ്ഞെങ്കിലും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയായിരുന്നു.
രണ്ടുപേരെയും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. സത്യജിത്തിനെ ആദ്യം പ്രവേശിപ്പിച്ച കൊടുങ്ങല്ലൂ൪ താലൂക്കാശുപത്രിയിൽനിന്ന് ജനമൈത്രി പൊലീസ് സ്റ്റേഷനിലേക്ക് ‘ഇൻറിമേഷൻ’ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു. ഇതിനിടെ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി. പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ സ്കൂളിന് സമീപത്ത് നടന്ന വാഹന പരിശോധനയിൽ വിദ്യാ൪ഥിയുടെ ചെവി അടിച്ച് തകരാറിലാക്കിയ പൊലീസുകാരനെ സ൪വീസിൽനിന്ന് പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.
ഷഹീൻ കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പൊലീസിനെതിരെ നടപടി വേണമെന്ന് പുല്ലൂറ്റ് ഇൻഡിപെൻഡൻറ്സ് ക്ളബ് പ്രവ൪ത്തകരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.