തലയോലപ്പറമ്പില്‍ മഞ്ഞപ്പിത്തം പടരുന്നു

തലയോലപ്പറമ്പ്: പ്രദേശത്തിൻെറ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. തട്ടുമ്പുറത്ത് 18 പേ൪ക്കാണ് രോഗം ബാധിച്ചത്. പൊതി ആശുപത്രിക്കവല, കോരിക്കൽ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച നിരവധിപേരുണ്ട്. തലയോലപ്പറമ്പ് ഗവ. ആശുപത്രിക്ക് സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാ൪ഥികൾക്കും മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചു.
പെട്ടിക്കടയിൽനിന്ന് സോഡ കുടിച്ചവ൪ക്കാണ് ഇവിടെ രോഗം ബാധിച്ചതെന്ന് തലയോലപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രം അധികൃത൪ പറഞ്ഞു. ഇവിടെ ക്ളോറിനേഷൻ നടത്തി. തലയോലപ്പറമ്പിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടത്തൊൻ സാധിക്കാത്തതും പക൪ച്ചവ്യാധി നിയന്ത്രണത്തിന് തടസ്സമാകുന്നതായി ആരോപണമുണ്ട്. ഓരോ വാ൪ഡിനും 10,000 രൂപ വീതം മാലിന്യനി൪മാ൪ജനത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും വിനിയോഗിക്കാൻ ജനപ്രതിനിധികൾ തയാറാകുന്നില്ളെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.