വാടാനപ്പള്ളി: ശ്മശാനത്തിൽ മാലിന്യ പ്ളാൻറ് നി൪മിക്കാനുള്ള തീരുമാനത്തിൽനിന്ന് വാടാനപ്പള്ളി പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്നാവശ്യപ്പെട്ട് വേട്ടുവ സമുദായ സംരക്ഷണ സമിതി നേതൃത്വത്തിൽ പഞ്ചായത്തോഫിസിന് മുന്നിൽ സായാഹ്നധ൪ണ സംഘടിപ്പിച്ചു. സമിതിയുടെ അനുമതിയില്ലാതെ പ്ളാൻറ് നി൪മാണവുമായി മുന്നോട്ടുപോയാൽ തടയുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ധ൪ണ നാരായണൻ കൊച്ചേടത്ത് ഉദ്ഘാടനം ചെയ്തു. എം.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ.കെ. അശോകൻ, വി.വി. ശങ്കുരു, അംബുജാക്ഷൻ, സി.ആ൪. അയ്യപ്പൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.