രാത്രിയില്‍ സ്ഥാപിച്ച ദേശീയപതാക നീക്കി

കാഞ്ഞിരപ്പള്ളി: സൊസൈറ്റിയുടെ കാ൪ഷികോപകരണ വിൽപ്പനശാലക്ക് മുന്നിൽ രാത്രിയിൽ സ്ഥാപിച്ച ദേശീയപതാക പൊലീസ് എത്തി നീക്കം ചെയ്യിപ്പിച്ചു. കുരിശുകവലയിൽ പ്രവ൪ത്തിക്കുന്ന  വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് സ്വാതന്ത്ര്യ ദിനം മുന്നിൽക്കണ്ട് ചൊവ്വാഴ്ച രാത്രി എട്ടിന് സ്ഥാപനത്തിന് മുന്നിൽ ദേശീയപതാക സ്ഥാപിച്ചത്. സ്വാതന്ത്ര്യദിനത്തിൽ കാ൪ഷികോപകരണ വിൽപ്പനശാലക്ക് അവധി ആയതിനാൽ ബുധനാഴ്ച രാവിലെ ദേശീയപതാക ഉയ൪ത്താനെ ത്തുന്നത് ഒഴിവാക്കുന്നതിനായാണ് മുൻകൂറായി പതാക കടക്ക് മുന്നിൽ  കെട്ടി ഉറപ്പിച്ചത്. നാട്ടുകാ൪ വിവരം അറിയിച്ചതോടെ  സ്ഥലത്തത്തെിയ പൊലീസ് സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ടുതന്നെ പതാക നീക്കം ചെയ്യിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.