കടുവാപ്പാറയില്‍ വെള്ളപ്പാച്ചില്‍; കൃഷി നശിച്ചു

പെരുവന്താനം: കടുവാപ്പാറക്ക് സമീപം വെള്ളപ്പാച്ചിലിൽ ആറേക്കറോളം കൃഷിയിടം ഒലിച്ചുപോയി. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നവ൪ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം പെയ്ത ശക്തമായ മഴയിൽ ദേശീയപാതയിലെ ഓടകൾ നിറഞ്ഞ് വെള്ളം കുത്തിയൊലിച്ചാണ് അപകടമുണ്ടായത്. ഓടകൾ അടഞ്ഞു കിടന്നതിനാൽ കലുങ്ക് നിറഞ്ഞ് വെള്ളം ശക്തമായി റോഡിലൂടെ  ഒഴുകുകയായിരുന്നു. റോഡിനടിവശത്തുള്ള സ്ഥലങ്ങളാണ് ഒലിച്ചുപോയത്.
റബ൪,കവുങ്ങ്,കുരുമുളകുകൊടി, വാഴ തുടങ്ങിയവയും  തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങളും മണ്ണൊലിപ്പിൽ നശിച്ചു. തോമസ് ഇ.ഡി. പുളിക്കമണ്ഡപം, സുകുമാരൻ മുള്ളുവേങ്ങപ്പുരയിൽ, ശ്രീധരൻ കലുങ്കത്തോട്ട്, മയൂരി, നൂഹ് തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് നശിച്ചത്.തൊഴിലുറപ്പ് ജോലി കഴിഞ്ഞ് കൂട്ടത്തോടെ മടങ്ങിയവ൪ക്കാണ് പരിക്കേറ്റത്. തുരുത്തിപ്പറള്ളിയിൽ മറിയക്കുട്ടി (60), തോമസ് (65) എന്നിവരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി എബ്രഹാം,വൈസ് പ്രസിഡൻറ് അലക്സ് തോമസ് എന്നിവ൪ അപകട സ്ഥലത്തത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.