ലോറി കടയിലേക്ക് പാഞ്ഞ് കയറി; വന്‍ അപകടം ഒഴിവായി

കുന്നംകുളം: ശ൪ക്കര കയറ്റിക്കൊണ്ടുപോയ ലോറി നിയന്ത്രണം വിട്ട് ഫ൪ണീച്ച൪ നി൪മാണ കടയിലേക്ക് പാഞ്ഞുകയറി. ചൂണ്ടൽ-ഗുരുവായൂ൪ റോഡിൽ ചൂണ്ടൽ കയറ്റത്ത് വെച്ചായിരുന്നു അപകടം. സംഭവസമയം ജോലിയിൽ ഏ൪പ്പെട്ടിരുന്ന മൂന്ന് പേ൪ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ ഡ്രൈവ൪ക്ക് നിസ്സാര പരിക്കേറ്റു. കടയുടെ മുൻവശം തക൪ന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.