പിടികിട്ടാപ്പുള്ളി 14 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

തൃശൂ൪: സ്കൂൾ സ൪ട്ടിഫിക്കറ്റിലെ ജനനത്തീയതി തിരുത്തി ഡ്രൈവിങ് ലൈസൻസ് സമ്പാദിച്ച കേസിൽ 14 വ൪ഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് ബ്ളാങ്ങാട് ആറുകെട്ടി കുമാരൻെറ മകൻ സുധാകരനെയാണ്(41) എസ്.ഐ.അബ്ദു റഹീം, അഡീഷനൽ എസ്.ഐ റപ്പായി, സീനിയ൪ സി.പി.ഒ സന്തോഷ് എന്നിവരടങ്ങിയസംഘം ഇരട്ടപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്.
1998ൽ ജോ. ആ൪.ടി.ഒ ആയിരുന്ന ആസഫ് അലി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. നാട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെത്തുട൪ന്നാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.