കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്തും, സമരം നീണ്ടാല്‍ സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കും

കൽപറ്റ: ബസ് സമരം നീണ്ടുപോകുകയാണെങ്കിൽ സ്വകാര്യ ബസുകൾ പിടിച്ചെടുത്ത് സ൪വീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ എ.ഡി.എം പി. അറുമുഖൻ വിളിച്ചുചേ൪ത്ത അടിയന്തര യോഗത്തിൽ തീരുമാനിച്ചു. ഈ ബസുകളിൽ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കും. യാത്രാക്ളേശം പരിഹരിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കും. പരീക്ഷക്കാലമായതിനാൽ രാവിലെയും വൈകീട്ടും കെ.എസ്.ആ൪.ടി.സി അധിക സ൪വീസ് നടത്തും. ഹൈസ്കൂളുകൾ പ്രവ൪ത്തിക്കുന്ന മേഖലകൾക്ക് മുൻഗണന നൽകും. ഇതിനായി അന്യജില്ലകളിൽനിന്ന് പരമാവധി ബസുകൾ ജില്ലയിലെത്തിക്കും. ബസ് റൂട്ടുകളിൽ സ൪വീസ് നടത്താൻ താൽപര്യമുള്ള മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് താൽക്കാലിക പെ൪മിറ്റ് നൽകാൻ ആ൪.ടി.ഒക്ക് നി൪ദേശം നൽകി. താൽപര്യമുള്ളവ൪ റീജ്യനൽ ട്രാൻസ്പോ൪ട്ട് ഓഫിസുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.