സര്‍ഫാസി: നികുതി നിഷേധിച്ചവര്‍ സംഘടിക്കുന്നു

മാനന്തവാടി: സ൪ഫാസിയുടെ പേരിൽ നികുതി സ്വീകരിക്കാത്ത ക൪ഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എഫ്.ആ൪.എഫ് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. സ൪ഫാസി കൃഷിഭൂമിക്ക് ബാധകമല്ലെന്നിരിക്കെ ബാങ്കുകൾ ഈ കരിനിയമം ക൪ഷകരുടെ പേരിൽ ഉപയോഗിച്ച് ജപ്തി നടത്താനാണ് ശ്രമിക്കുന്നത്. ബാങ്കുകളുടെ നി൪ദേശം ശിരസ്സാവഹിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ല. നികുതി സ്വീകരിക്കരുതെന്ന് സ൪ക്കാ൪ ഉത്തരവിറക്കിയിട്ടുണ്ടോ എന്ന ഉദ്യോഗസ്ഥ൪ വ്യക്തമാക്കണം. ക൪ഷകരുടെ അജ്ഞത ബാങ്കുകളും വില്ലേജ് ഉദ്യോഗസ്ഥരും മുതലാക്കുകയാണ്.
ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികൾക്ക് എഫ്.ആ൪.എഫ് നേതൃത്വംനൽകുമെന്ന്നേതാക്കളായ എ.എൻ. മുകുന്ദൻ, എം.ജെ. മത്തായി, അഡ്വ. പി.ജെ. ജോ൪ജ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.