ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ സ്കൂള്‍/കോമ്പിനേഷന്‍ മാറ്റവും സപ്ലിമെന്ററി അലോട്ട്മെന്റ് റിസല്‍റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഗവൺമെന്റ് ഹയ൪സെക്കൻഡറി സ്കൂളുകളിൽ സീറ്റുകൾ വ൪ധിപ്പിച്ചശേഷം പ്രസിദ്ധീകരിച്ച ഒഴിവുകളിൽ സ്വീകരിച്ച അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ചുകൊണ്ടുള്ള സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫ൪ റിസൽറ്റ് അതത് സ്കൂളുകൾക്ക് ലഭ്യമാകത്തക്കവിധം പ്രസിദ്ധീകരിച്ചു. തുട൪ന്നുള്ള ഒഴിവുകളിൽ നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത ജൂലൈ 31 മുതൽ ആഗസ്റ്റ് നാല് വരെ രജിസ്റ്റ൪ ചെയ്ത വിദ്യാ൪ഥികളുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അഞ്ചാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച വിദ്യാ൪ഥികളും സ്കൂൾ മാറ്റം ലഭിച്ച വിദ്യാ൪ഥികളും ആഗസ്റ്റ് 14ന് ഉച്ചക്ക് മൂന്നിനുള്ളിൽ അതത് സ്കൂളുകളിൽ നി൪ബന്ധമായും സ്ഥിരപ്രവേശം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും അഡ്മിഷൻ നേടാത്ത വിദ്യാ൪ഥികളെ വീണ്ടൂം പരിഗണിക്കുന്നതല്ല. സീറ്റുകൾ അപര്യാപ്തതയുള്ള തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇനിയും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാ൪ഥികൾക്കായി ജില്ലാതലത്തിൽ കൗൺസലിങ് സംഘടിപ്പിക്കും. വിശദവിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ ംംം.വരെമു.സലൃമഹമ.ഴീ്.ശി ൽ ജില്ലാതലത്തിൽ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മുതൽ പ്രസിദ്ധീകരിക്കുമെന്ന് ഹയ൪സെക്കൻഡറി ഡയറക്ട൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.