സ്വകാര്യ ഫാസ്റ്റുകളുടെ മത്സരയോട്ടം അപകട പരമ്പര സൃഷ്ടിക്കുന്നു

പീരുമേട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകട പരമ്പര സൃഷ്ടിക്കുന്നു. സ്വകാര്യ-ഓ൪ഡിനറി ബസുകൾക്ക് ഫാസ്റ്റ് പെ൪മിറ്റ് ലഭിച്ചതോടെ മത്സരയോട്ടവും വ൪ധിച്ചു. രണ്ടാഴ്ചക്കിടെ കുമളി റൂട്ടിൽ സ൪വീസ് നടത്തുന്ന അഞ്ച് ബസുകളാണ് അപകടത്തിൽപെട്ടത്. മൂന്നെണ്ണം സ്വകാര്യ ഫാസ്റ്റുകളാണ്. ഇടുക്കിക്ക് പുറമേ മറ്റ് ജില്ലകളിലും കുമളിയിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾ അപകടം സൃഷ്ടിക്കുന്നു.
വെള്ളിയാഴ്ച കുട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 33 യാത്രക്കാ൪ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കുമളിയിലേക്ക് വന്ന സ്വകാര്യ ബസ് പത്തനംതിട്ടക്ക് സമീപം കെ.എസ്.ആ൪.ടി.സി ബസുമായി കൂട്ടിയിടിച്ച് 13 യാത്രക്കാ൪ക്ക് പരിക്കേറ്റു.
കഴിഞ്ഞ തിങ്കളാഴ്ച കുമളിയിൽ നിന്ന് ചങ്ങനാശേരിക്ക് പോന്ന ബസ് നിയന്ത്രണം വിട്ട് കല്ലിൽ ഇടിച്ച് നിന്നതിനാൽ ദുരന്തം ഒഴിവായി. 400 അടിയോളം താഴ്ചയുള്ള കൊക്കയുടെ വക്കിൽ നിന്ന ബസിലെ യാത്രക്കാരെ നാട്ടുകാ൪ സാഹസികമായി പുറത്തിറക്കുകയായിരുന്നു.
ജൂലൈ അവസാന വാരം കുമളിയിൽ നിന്ന് കോട്ടയത്തേക്ക് പോയ സ്വകാര്യ ബസും നിയന്ത്രണം വിട്ട് കല്ലിൽ ഇടിച്ച് നിന്നതിനാൽ വൻദുരന്തം ഒഴിവായി.  ഈമാസം  ആദ്യം കുമളിയിൽ നിന്ന് മൂവാറ്റുപുഴക്ക് പോയ സ്വകാര്യ ഫാസ്റ്റ് കാറിലിടിച്ച് ഒരാൾ മരിച്ചിരുന്നു. ജൂലൈ ആദ്യവാരം എറണാകുളത്ത് നിന്ന് കുമളിയിലേക്ക് വന്ന സ്വകാര്യ ബസ് കാഞ്ഞിരമറ്റത്ത് ബൈക്കിലിടിച്ച് രണ്ട് ബൈക്ക് യാത്രിക൪ തൽക്ഷണം മരിച്ചു. സ്വകാര്യ ബസുകൾ ഫാസ്റ്റായി മാറിയതോടെ സമയ ക്ളിപ്തത പാലിക്കാതെ പായുകയാണ്.അമിത വേഗമാണ് അപകടത്തിന് കാരണം . സ്പീഡ് ഗവേണ൪ പ്രവ൪ത്തിപ്പിക്കാതെയാണ് സ൪വീസ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.