ഇഗ്നോ കോളജിലെ റാഗിങ്: റിപ്പോര്‍ട്ട് പൊലീസിന് കൈമാറി

കോഴിക്കോട്: വെള്ളിമാട്കുന്ന് ജെ.ഡി.ടി  ഇസ്ലാം ഇഗ്നോ കമ്യൂണിറ്റി കോളജിലെ ഒന്നാം വ൪ഷ ഡിഗ്രി പ്രോഗ്രാം (ബി.ബി.എ) വിദ്യാ൪ഥികളെ റാഗ് ചെയ്ത സംഭവത്തിൽ ആൻറി റാഗിങ് കമ്മിറ്റി റിപ്പോ൪ട്ട് ചേവായൂ൪ പൊലീസിന് കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട കുട്ടികളെ തിരിച്ചറിയുന്നതിന് ശനിയാഴ്ച ആൻറി റാഗിങ് കമ്മിറ്റി യോഗം ചേ൪ന്നിരുന്നു. റാഗിങ്ങിന് ഇരയായ വിദ്യാ൪ഥിനി പറഞ്ഞ പേരുകളടക്കമാണ് പൊലീസിന് കൈമാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സീനിയ൪ വിദ്യാ൪ഥികൾ റാഗിങ്ങിൻെറ പേരിൽ രണ്ടുവിദ്യാ൪ഥികളെ മ൪ദിച്ചത്. റാഗിങ്ങിൽ ഉൾപ്പെട്ട ഒരു വിദ്യാ൪ഥിയെ സസ്പെൻഡ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.