സ്വകാര്യ ബസ് ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുന്നു

സുൽത്താൻ ബത്തേരി: സ്വകാര്യ ബസ് തൊഴിലാളികൾ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ പണിമുടക്കും. വേതന വ്യവസ്ഥ പുന൪നിശ്ചയിക്കുക, ഓണക്കാല ബോണസ് സമയബന്ധിതമായി നൽകുക, ക്ഷേമനിധി അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് യൂനിയനുകളിൽപ്പെട്ട തൊഴിലാളികളാണ് സംയുക്ത സമര സമിതിയിലുള്ളത്.
കൽപറ്റയിൽ ബസുടമകളും യൂനിയൻ നേതാക്കളും എ.ഡി.എമ്മിൻെറ മധ്യസ്ഥതയിൽ ശനിയാഴ്ച നടന്ന ച൪ച്ച അലസിപ്പിരിയുകയായിരുന്നു. ഉൾനാടൻ ഗതാഗതത്തിന് സ്വകാര്യ ബസ് സ൪വീസുകളെ മാത്രം ആശ്രയിക്കുന്ന വയനാട്ടിൽ ഓണം-പെരുന്നാൾ സീസണിലെ പണിമുടക്ക് ജനങ്ങളെ ഏറെ ദുരിതത്തിലാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.