പുനലൂ൪: സി.പി.എമ്മിനെ കുഴപ്പത്തിലാക്കാൻ പറ്റുമോ എന്ന് നോക്കുന്ന ചില സുഹൃത്തുക്കളടക്കം ആര് തോണ്ടിയാലും സി.പി.എം അതിൻെറ വഴിക്കുപോകുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ.
സി.പി.എമ്മിനെ കുഴപ്പത്തിലാക്കാൻ പറ്റുമോ എന്ന് നോക്കുന്ന ചില സുഹൃത്തുക്കൾ നമുക്കുണ്ട്. നല്ല നല്ല വാക്കുകളും ഉപദേശങ്ങളുമാണ് ഇവ൪ക്കുള്ളത്. എന്നാൽ സി.പി.എമ്മിനെതിരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും കള്ളക്കേസുകളും ഇവ൪ കാണുന്നില്ല. വളഞ്ഞിട്ട് ആക്രമിക്കുന്നവരെ ഏതു പട്ടികയിൽപ്പെടുത്താനാകും. ഇതൊരു നിസ്സാര പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനും വൈദ്യുതി ചാ൪ജ് വ൪ധനക്കുമെതിരെ സി.പി.എം 22 ന് നടത്തുന്ന കലക്ടറേറ്റ് ഉപരോധത്തിൻെറ ജില്ലാതല പ്രചാരണജാഥയുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു പിണറായി.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മാഫിയക്കൊപ്പമാണ്. അതുകൊണ്ടാണ് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിട്ടും ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തമായ അഭിപ്രായം പറയാത്തത്. മുഖ്യമന്ത്രിയുടെ വക്താവായി ഗവ. ചീഫ് വിപ്പ് മാറി. പാമോയിൽ കേസിൽ ഇത് വ്യക്തമായതാണ്. ഉമ്മൻചാണ്ടി മനസ്സിൽ കാണുന്നതാണ് ചീഫ് വിപ്പ് പറയുന്നത്. ഭൂപരിഷ്കരണം അട്ടിമറിക്കുകയാണ് സ൪ക്കാ൪.
യു.ഡി.എഫിൽ തന്നെ ഇതു സംബന്ധിച്ച് ത൪ക്കമാണ്. ജനങ്ങൾക്ക് വേണ്ടിയല്ല ഇവിടുള്ള ഭൂമാഫിയാക്കുവേണ്ടിയാണ് ചീഫ് വിപ്പ് നിലകൊള്ളുന്നത്. കൈയേറ്റക്കാ൪ക്കെതിരെ ഹൈകോടതിയിൽ കേസ് വന്നാൽ സ൪ക്കാ൪ തോറ്റുകൊടുക്കുന്നു. ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന സി.പി.എമ്മിനെയും നേതാക്കളെയും ഏതുവിധേനയും തക൪ക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
സാധാരണക്കാരൻെറ വയറ്റിലടിക്കാൻ പോകുന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ. ലോക മുതലാളിത്തം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻ തുക ഷെയ൪മാ൪ക്കറ്റിൽ കൊണ്ടെത്തിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പല സംസ്ഥാനത്തും ഇത് പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ടൈറ്റസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. 14 വരെ ജില്ലയിൽ രണ്ടു ജാഥകളാണ് പ്രചാരണം നടത്തുന്നത്. ഒരു ജാഥക്ക് പി. രാജേന്ദ്രനും രണ്ടാമത്തെ ജാഥക്ക് കെ.എൻ. ബാലഗോപാലും നേതൃത്വം നൽകും.
ജില്ലാ സെക്രട്ടറി കെ. രാജഗോപാൽ, എം.കെ. ഭാസ്കരൻ, കെ. വരദരാജൻ, പി. കാസിം, എസ്. ജയമോഹൻ, തുടങ്ങിയവ൪ സംബന്ധിച്ചു. ഏരിയാ സെക്രട്ടറി എം.എ. രാജഗോപാൽ സ്വാഗതം പറഞ്ഞു.
ബഹുജനറാലി ടി.ബി ജങ്ഷനിൽ ആരംഭിച്ച് ടൗൺ ചുറ്റി ചെമ്മന്തൂരിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.