വിസര്‍ജ്യം കായലില്‍ നിക്ഷേപിക്കാനെത്തിയവര്‍ പിടിയില്‍

കൊല്ലം: കെ.എസ്.ആ൪.ടി.സി ഡിപ്പോക്കുസമീപം കായലിൽ നിക്ഷേപിക്കാൻ സെപ്റ്റിക്ടാങ്ക് മാലിന്യവുമായെത്തിയ ടാങ്ക൪ലോറി ഷാഡോ പൊലീസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
നിലമേൽ സ്വദേശി ശ്രീലാൽ (28),  നാവായിക്കുളം സ്വദേശി ഉമേഷ് (25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രിയാണ് അഷ്ടമുടി കായലിൽ നിക്ഷേപിക്കാൻ ടാങ്ക൪ ബസ്സ്റ്റാൻഡിനുസമീപം എത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ടാങ്ക൪ തടയുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
എറണാകുളം സ്വദേശി അമീറിൻെറ ഉടമസ്ഥതയിലുള്ളതാണ് ടാങ്കറെന്ന് പൊലീസ് അറിയിച്ചു.
 അതേസമയം അഷ്ടമുടി കായലിൽ വ്യാപകമായി സെപ്റ്റിക്ടാങ്ക് മാലിന്യങ്ങൾ ടാങ്കറുകളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് അടുത്തിടെ വ൪ധിച്ചിരിക്കുകയാണ്. ആശുപത്രികളിൽനിന്നടക്കം ടാങ്ക൪ലോറികളിൽ മാലിന്യങ്ങൾ കായലിലേക്കൊഴുക്കുന്നതായി ആക്ഷേപമുണ്ട്. ശക്തികുളങ്ങര ഭാഗത്ത് അറവുശാലാമാലിന്യങ്ങളും വ്യാപകമായി കായലിൽ നിക്ഷേപിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.