പങ്കാളിത്തപെന്‍ഷന്‍: വ്യാപക പ്രതിഷേധം

കൊല്ലം: പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള സ൪ക്കാ൪തീരുമാനത്തിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാ൪ പ്രതിഷേധിച്ചു. ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗങ്ങളും നടന്നു.
കൊല്ലം സിവിൽസ്റ്റേഷൻ, താലൂക്കോഫിസ് കോംപ്ളക്സ്, ആശ്രാമം പി.ഡബ്ള്യു.ഡി, വനശ്രീ ഓഫിസുകളിലെ ജീവനക്കാരും അധ്യാപകരും ജോലി ബഹിഷ്കരിച്ച് പ്രകടനം നടത്തി.
കൊല്ലം സിവിൽസ്റ്റേഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ വനിതാജീവനക്കാരും പങ്കെടുത്തു. ചിന്നക്കടയിൽ ചേ൪ന്ന യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാനപ്രസിഡൻറ് കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ജി. ജയകുമാ൪ (ജോയൻറ് കൗൺസിൽ), ആ൪. രാധാകൃഷ്ണൻ (കെ.എസ്.ടി.എ), ടി.കെ. സുഭാഷ് (കെ.ജി.ഒ.എ), ഹരീന്ദ്രൻ (എൻ.ജി.ഒ സംഘ്), എസ്. ഓമനക്കുട്ടൻ (എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി) എന്നിവ൪ സംസാരിച്ചു.
സെറ്റോ കലക്ടറേറ്റ് മാ൪ച്ച് നടത്തി. കെ.ജി.ഒ.യു സംസ്ഥാന ട്രഷറ൪ എൻ. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സെറ്റോ ജില്ലാ ചെയ൪മാൻ എൻ. രവികുമാ൪ അധ്യക്ഷതവഹിച്ചു. ചവറ ജയകുമാ൪, വാര്യത്ത് മോഹൻകുമാ൪, ഇ. ഹാരിസ്, ബി. രാമാനുജൻപിള്ള, മേരിദാസൻ, ജെ. സുനിൽജോസ്, എ.എസ്. അജിലാൽ, എം.ബി. ബിനോയ്, എച്ച്. നാസ൪, എ. മുഹമ്മദ്കുഞ്ഞ്, ജി.ആ൪. കൃഷ്ണകുമാ൪, ആ൪. അറുമുഖൻ, എസ്. ശിവകുമാ൪, ഷാജി എന്നിവ൪ സംസാരിച്ചു.
സ൪ക്കാ൪ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് കേരളാ ഗവ. എംപ്ളോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ടി.എസ്. രാധാകൃഷ്ണൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.എ.ഐ.വൈ.എഫ് കൊല്ലത്ത് പ്രകടനം നടത്തി. ജില്ലാ വൈസ്പ്രസിഡൻറ് സി.പി. പ്രദീപ്, എ. രാജീവ്, ജെ. നൗഫൽ, അജ്മീൻ എം. കരുവ, എസ്. ബിനു എന്നിവ൪ സംസാരിച്ചു.
 പ്രകടനത്തിന് ജി. ഗോപകുമാ൪, ഷാനവാസ്, ഷാജി കൊറ്റങ്കര, യാഷികുമാ൪, അഡ്വ. രാജേഷ് എന്നിവ൪ നേതൃത്വംനൽകി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാപ്രസിഡൻറ് ടി. സുനിൽകുമാ൪, സെക്രട്ടറി അഡ്വ. ആ൪. സജിലാൽ എന്നിവ൪ മുന്നറിയിപ്പ് നൽകി.വാട്ട൪ അതോറിറ്റി എംപ്ളോയീസ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഓഫിസുകൾക്കുമുന്നിൽ പ്രകടനവും യോഗവും നടത്തി.
യൂനിയൻ സംസ്ഥാനസെക്രട്ടേറിയറ്റംഗം എസ്. സുഭാഷ്, ജില്ലാപ്രസിഡൻറ് സി. ലതാകുമാരി, എം. ഷംസുദ്ദീൻ തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.