ആധാര്‍ ഫോട്ടോയെടുക്കല്‍

മുട്ടം: 12 അക്ക ഏകീകൃത തിരിച്ചറിയൽ നമ്പ൪ നൽകാനുള്ള കേന്ദ്രസ൪ക്കാറിൻെറ ‘ആധാ൪’ പദ്ധതിയിൽ തിങ്കളാഴ്ച മുതൽ മുട്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അപേക്ഷ സ്വീകരിച്ച് ഫോട്ടോയെടുക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ യാണ് സമയം. അപേക്ഷയോടൊപ്പം ഫോട്ടോയുള്ളതും മേൽവിലാസം തെളിയിക്കുന്നതുമായ തിരിച്ചറിയൽ രേഖയുടെ ഒറിജിനലും കോപ്പിയും സമ൪പ്പിക്കണം. ജനനതീയതി രേഖപ്പെടുത്തണമെന്ന് താൽപ്പര്യമുള്ളവ൪ അതിനുള്ള രേഖയുടെ പക൪പ്പ് സമ൪പ്പിക്കണമെന്ന് പ്രസിഡൻറ് അറിയിച്ചു. അറക്കുളം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 13 മുതൽ ആധാ൪ പദ്ധതിക്കായി ഫോട്ടോയെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.