പെരിയാര്‍ കടുവാ സങ്കേതത്തിലെ വനപാലകന് മര്‍ദനം

കുമളി: പെരിയാ൪ വന്യജീവി സങ്കേതത്തിലെ വനപാലകനായ പി.കെ. സഹദേവനെ ഒരു സംഘം മ൪ദിച്ചു. വനമേഖലക്കുള്ളിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് വെള്ളം എത്തിക്കുന്നതിന് വെച്ചിരുന്ന പൈപ്പും മോട്ടോറും തക൪ക്കാൻ ശ്രമിക്കുന്നത് തടഞ്ഞതിനാണ് അക്രമികൾ  മ൪ദിച്ചതെന്ന് തേക്കടി റേഞ്ചോഫിസ൪ കുമളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.താമരക്കണ്ടം സ്വദേശികളായ മൂന്ന് യുവാക്കളാണ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറി പൈപ്പുകളും മോട്ടോറും തക൪ക്കാൻ ശ്രമിച്ചത്. പൈപ്പുകൾ തക൪ത്ത ശേഷം വില കൂടിയ മോട്ടോ൪ മോഷ്ടിക്കുകയായിരുന്നു സംഘത്തിൻെറ ലക്ഷ്യമെന്ന് റേഞ്ചോഫിസ൪ മനു സത്യൻെറ പരാതിയിൽ പറയുന്നു.
പൈപ്പുകൾ തക൪ക്കുന്ന ശബ്ദം കേട്ടെത്തിയ ഫോറസ്റ്റ൪ സഹദേവനെ മൂവ൪ സംഘം തലക്കടിക്കുകയായിരുന്നു. സഹദേവനെ കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.