ബസുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ക്ക് പരിക്ക്

പീരുമേട്: ദേശീയ പാത 220 ൽ കുട്ടിക്കാനം ഐ.എച്ച്.ആ൪.ഡി കോളജിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 33 പേ൪ക്ക് പരിക്ക്.
ചങ്ങനാശേരിയിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോയ  കെ.ബി.സി  ബസും കുമളിയിൽ നിന്ന് ചങ്ങനാശേരിക്ക് പോയ  ജെമിനിഷുമാണ് രാവിലെ 7.15 ന് കൂട്ടിയിടിച്ചത്. പരിക്കേറ്റവരിൽ അഞ്ച് പൊലീസുകാരും തൊഴിലാളികളും ഉൾപ്പെടും. ഇവരെ പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീരുമേട് പൊലീസ് സ്റ്റേഷനിൽ പരേഡിന് പോന്ന അജിമോൻ (31), അജ്മൽ (38), അസീസ് (44),അൻസാ൪ (32), ഇസ്മയിൽ (38), മുണ്ടക്കയം സ്വദേശികളായ മേരിക്കുട്ടി (62), ബിനു കെ. വ൪ഗീസ് (40), എരുമേലി സ്വദേശി കുഞ്ഞുമോൻ (41), പാമ്പനാ൪ കൊടുവാക്ക൪ണം സ്വദേശി സുധാകരൻ (41), രാജശേഖരൻ (29), പാമ്പനാ൪ റാണികോവിൽ സ്വദേശികളായ രാജേഷ് (35), സെൽവരാജ് (59), അരുൾ (42), രംഗനാഥൻ (40), പാമ്പനാ൪ എൽ.എം.എസ് സ്വദേശി ധനരാജ് (35), മുരുകേശൻ (29), രാജേന്ദ്രൻ (51), വണ്ടിപ്പെരിയാ൪ സ്വദേശികളായ വിൽസൺ (42), സജികുമാ൪ (40), മുറിഞ്ഞപുഴ സ്വദേശികളായ തോമസ് സ്കറിയ (52), എബ്രഹാം (53), എരുമേലി സ്വദേശി അമ്മുക്കുട്ടി (55), കരടിക്കുഴി സ്വദേശി അനില (16), കച്ചേരിക്കുന്ന് സ്വദേശി ഷൈനി (19), പാമ്പനാ൪ ഗ്ളെൻമേരി സ്വദേശി മുത്തു (55), തമിഴ്നാട് സ്വദേശി സുബ്ബയ്യ (70), പാമ്പനാ൪ സ്വദേശി സലിം (30), മേലുകാവ് സ്വദേശി ഐസക് (35), കുമളി സ്വദേശി അന്നമ്മ (51), അറുപത്തിരണ്ടാംമൈൽ സ്വദേശി വ൪ഗീസ് (45), വള്ളക്കടവ് സ്വദേശി രാജൻ (50) എന്നിവരാണ് ചികിത്സയിലുള്ളത്. ഗുരുതരമായി പരിക്കേറ്റ അജ്മൽ,അമ്മുക്കുട്ടി എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.