സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍

തൊടുപുഴ: വിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഉച്ചഭക്ഷണ വിതരണത്തെയും സ്കൂൾ പ്രവ൪ത്തനത്തെയും പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക.
നിലവിലെ സംവിധാനത്തിൽ അരിയും പയറും മാവേലി സ്റ്റോറിൽ നിന്നും മുട്ട വിപണിയിൽ നിന്നും പാൽ മിൽമ, ആപ്കോസ് തുടങ്ങിയ സഹകരണ സംഘങ്ങളിൽ നിന്നും ലഭ്യമാക്കുകയാണ് ചെയ്തിരുന്നത്.
 മുട്ടക്ക് ചെലവായ പണം ഹെഡ്മാസ്റ്റ൪മാ൪ക്ക് നേരിട്ട് നൽകുകയും മറ്റുള്ളവക്ക് ഏജൻസികൾക്ക് ഗവ. നേരിട്ട് നൽകുകയുമാണ് ചെയ്യുന്നത്.
പുതിയ സംവിധാനത്തിൽ ഒരു കുട്ടിക്ക് അഞ്ച് രൂപ വീതം നൽകുമെന്നാണ് പറയുന്നത്. അരിയൊഴികെ മറ്റെല്ലാ വിഭവങ്ങളും സ്കൂൾ അധികൃത൪ വാങ്ങണം.
പലവ്യഞ്ജനങ്ങൾ സപൈ്ളകോ ഷോറൂമുകളിൽ നിന്നും പാൽ മിൽമയിൽ നിന്നും വാങ്ങണമെന്ന വ്യവസ്ഥയാണ് വിനയായിട്ടുള്ളത്. ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ ഏജൻസികളുടെ പ്രവ൪ത്തനം പരിമിതമാണ്.
കിലോമീറ്ററുകൾ ദൂരെയുള്ള സിവിൽ സപൈ്ളസിൻെറ കടകളിലേക്ക് പലവ്യഞ്ജനങ്ങൾ വാങ്ങാനും മിൽമ ബൂത്തുകളിലേക്ക് പാൽ വാങ്ങാനും അധ്യാപക൪ പോകേണ്ടി വന്നാൽ അത് സ്കൂൾ പ്രവ൪ത്തനങ്ങളെ ബാധിക്കും. ഗവ. അനുവദിച്ചിട്ടുള്ള പണംകൊണ്ട് ഇത് സാധിക്കാതെ വരികയും ചെയ്യും.
ഈ പ്രതിസന്ധി മറികടക്കുന്നതിന് പാലും പലവ്യഞ്ജനങ്ങളും പ്രാദേശിക സംഘങ്ങൾ വിപണിയിൽ നിന്ന് വാങ്ങുന്നതിന് അനുമതി നൽകണമെന്ന് ജി.എസ്.ടി.യു ജില്ലാ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.